നെടുങ്കണ്ടം ∙ രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ കഞ്ചാവുചെടി കണ്ടെത്തി. സഞ്ചാരികൾ എത്തുന്ന വ്യൂ പോയിന്റിനു സമീപം റോഡരികിൽ നിന്നാണ് 82 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവുചെടി കണ്ടെത്തിയത്.
കോടതിയിൽ ഹാജരാക്കിയ ചെടി കാക്കനാട് ലാബിലേക്ക് അയച്ചു. എക്സൈസ് ഇൻസ്പെക്ടർ എം.പി.പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
സഞ്ചാരികളുടെ പ്രിയപ്പെട്ട
ഇടമായ രാമക്കൽമേട് ലഹരി സംഘങ്ങളുടെ കൂടി പ്രധാന താവളമായി മാറുകയാണ്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ചാരായം നിർമിച്ചുനൽകുന്ന സംഘങ്ങളും ഇവിടെ സജീവമാണ്.
ഏതാനും മാസങ്ങൾക്കുള്ളിൽ ഒട്ടേറെ കേസുകളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]