
പീരുമേട്∙ പോത്തുപാറ–എംബിസി കോളജ് റോഡ് തകർന്നു. ചെളിവെള്ളം നിറഞ്ഞു കിടക്കുന്ന കുഴികളിലൂടെയുള്ള യാത്ര ദുഷ്കരം.
സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നടന്നു പോകാൻ പോലും ബുദ്ധിമുട്ടുന്നു. 2 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.
എന്നാൽ പിന്നീട് അറ്റകുറ്റപ്പണി നടത്തിയില്ല. ഇത്തവണ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചില്ല.
വെള്ളക്കെട്ട് രൂപപ്പെട്ട
റോഡിൽ മക്ക് ഇട്ടതോടെ റോഡ് ചെളിക്കുണ്ടായി. കുഴി അടയ്ക്കാനാണ് കഴിഞ്ഞ ദിവസം രാത്രി മക്കിട്ടത്.
മക്കിടാൻ പണം നൽകി കുടുങ്ങിയെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടു തുടങ്ങിയപ്പോൾ തന്നെ അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് എംബിസി കോളജിലെ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.
എന്നാൽ ഒരു വിഭാഗം ആളുകൾ ഇതുവിലക്കിയതോടെ വിദ്യാർഥികൾ പിന്മാറുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]