
മറയൂർ ∙ മറയൂർ, കാന്തല്ലൂർ, മൂന്നാർ പഞ്ചായത്തുകളിലെ അൻപതിനായിരത്തിലധികം പേരുടെ ആശ്രയമായ മറയൂർ ബ്ലോക്ക് കുടുംബ ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. മേഖലയിലെ തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും ആശ്രയമാണ് ആശുപത്രി. നിലവിൽ ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട
അവസ്ഥയാണ്. മിക്ക ദിവസങ്ങളിലും ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഇതാണെങ്കിൽ രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ മാത്രം.
ശേഷം ആശുപത്രി അടയ്ക്കും.
കിടത്തിച്ചികിത്സയും ഇല്ല. ചികിത്സയ്ക്കു ആവശ്യത്തിനുള്ള കിടക്ക ഉണ്ടെങ്കിലും സേവനത്തിന് സ്റ്റാഫുകൾ ഇല്ലാത്തതാണ് അടച്ചിടാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പ്രാഥമിക ചികിത്സയ്ക്കായി രോഗികൾ വൈകിട്ട് എത്തിയാൽ പൂട്ടിക്കിടക്കുന്നതിനാൽ ചികിത്സയ്ക്കായി കിലോമീറ്ററുകൾ സഞ്ചരിച്ച് അടിമാലി, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകേണ്ട
സ്ഥിതിയാണ്. ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പ്രശ്നത്തിനു പരിഹാരമായി ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാനും കിടത്തിച്ചികിത്സ ആരംഭിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
കോൺഗ്രസ് സമരം നടത്തി
മറയൂർ ∙ മറയൂർ ബ്ലോക്ക് കുടുംബ ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, മറയൂർ സർവീസ് സഹകരണ ബാങ്ക് അംഗം അരുൺ വിജയ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലമുരുകൻ എന്നിവരാണ് സമരം നടത്തിയത്. സമരത്തിൽ മറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ, മറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ തോമസ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]