
മറയൂർ ∙ ടൗണിൽ പെട്രോൾ പമ്പ് ജംക്ഷനോടു ചേർന്നു ഇരുനൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ബാബു നഗറിൽ കാട്ടാനയെത്തി. ചക്ക തേടിയെത്തുന്ന കാട്ടാനയെ നാട്ടുകാർ ചക്കക്കൊമ്പനെന്നാണ് വിളിക്കുന്നത്.
രാത്രിയിലെത്തി വീടിന്റെ മുറ്റത്തു നിന്ന പ്ലാവിലെ ചക്ക തിന്നു. നിർത്തിയിട്ടിരുന്ന ജീപ്പ് തകർക്കാൻ ശ്രമിച്ചു.
ഇന്നലെ രാത്രി 8:30 മണിക്ക് ഗ്രാമത്തിനുള്ളിൽ കയറിയ ചക്കക്കൊമ്പനെ 10 മണിയോടെ മറയൂരിലെ ആർആർടി ടീമും വനംവകുപ്പ് ജീവനക്കാരും ചേർന്നു പുറത്തേക്ക് ഓടിച്ചത്.
എന്നാലും രാത്രി മുഴുവനും ഗ്രാമത്തിന് സമീപത്ത് പാമ്പാർ പ്രോജക്ട് ഓഫിസ്, എക്സൈസ് ഓഫിസ്, കൃഷിഭവൻ ഉൾപ്പെടെയുള്ള ഓഫിസ് ക്വാട്ടേഴ്സുകൾക്ക് സമീപത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസമായാണ് പ്രദേശത്ത് രാത്രികാലങ്ങളിൽ കാട്ടാന എത്തിത്തുടങ്ങിയത്.
ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നു കടന്നുവരുന്ന മറയൂർ ചക്കക്കൊമ്പൻ ആദിവാസികളുടെ പുനരധിവാസ ഉന്നതി വഴിയാണ് ബാബു നഗറിൽ എത്തുന്നത്. ഇവിടേക്ക് കടക്കാതിരിക്കാൻ ട്രഞ്ചും തൂക്കുവേലിയുമുണ്ടെങ്കിലും പ്രയോജനമുണ്ടാകുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]