
തൊടുപുഴ ∙ ദുരന്തമുണ്ടായി 5 വർഷമായിട്ടും, മണ്ണിനടിയിൽ അകപ്പെട്ടു പോയ രേഖകളുടെ പേരിൽ പെട്ടിമുടി നിവാസികൾക്കു നീതി നിഷേധിക്കപ്പെടുന്നു. മരിച്ചവരുടെ ആധാർ നമ്പർ, കുടുംബ വിവരങ്ങൾ എന്നിവ ഇല്ലെന്ന കാരണത്തിൽ ഇപ്പോഴും ആശ്രിതർക്കു കേന്ദ്ര സഹായമായ 2 ലക്ഷം രൂപ ലഭിച്ചിട്ടില്ല.
2020 ഓഗസ്റ്റ് 6ന് ആയിരുന്നു പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ 70 പേർക്കു ജീവൻ നഷ്ടപ്പെട്ടത്. ജില്ലാ ഭരണകൂടം 10ൽ അധികം തവണ ദേവികുളം താലൂക്ക് ഓഫിസിലേക്കു കത്തയച്ചിട്ടും വിവരങ്ങൾ ലഭ്യമാക്കിയില്ല.
മരിച്ചവരുടെ കൃത്യമായ വിവരങ്ങളില്ല, ബന്ധുക്കൾ തമിഴ്നാട്ടിലാണ്, രേഖകൾ കണ്ടെത്താൻ കഴിയുന്നില്ല എന്നെല്ലാമാണു കാരണമായി വിശദീകരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാൻ മരിച്ചവരുടെ ആധാർ നമ്പർ സഹിതം അപേക്ഷ നൽകണം. ഈ വിവരങ്ങൾ നൽകാൻ കഴിയുന്ന ബന്ധുക്കളെ കണ്ടെത്താത്തതാണു പ്രധാന പ്രശ്നമായി ദുരന്തനിവാരണ ഓഫിസ് പറയുന്നത്. മരിച്ചുപോയവരുടെ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ മാത്രമേ ആധാർ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ എന്നും ഇക്കാരണത്താൽ ആധാർ വിവരങ്ങൾ ശേഖരിക്കാനുള്ള വഴി അടഞ്ഞെന്നുമാണ് അധികൃതർ പറയുന്നത്.
നിലവിൽ ആശ്രിതർ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകൾ തെറ്റായതാണു സഹായധനം വൈകാൻ കാരണമെന്നും ദേവികുളം താലൂക്ക് ഓഫിസ് പറയുന്നു.
എന്നാൽ, നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തങ്ങൾക്ക് ആരും മറുപടി പോലും തന്നിട്ടില്ലെന്ന് ആശ്രിതർ പറയുന്നു.
ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 3 ലക്ഷം രൂപയും സമയബന്ധിതമായി നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]