കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് പരുക്ക്
കുളമാവ് ∙ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർക്ക് പരുക്കേറ്റു.
പാണ്ടിപ്പാറ വെള്ളാകംപൊയ്കയിൽ വൈശാഖ് പ്രസന്നനാണ് (33) പരുക്കേറ്റത്. വൈശാഖിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 8ന് കുളമാവിന് സമീപം വൈശാലിയിലാണ് സംഭവം. വൈശാഖ് ഓടിച്ചിരുന്ന കാർ വളവിൽ വച്ച് മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മിനിലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കാർ ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴേക്കു മറിഞ്ഞു.
ലോറിയിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ ഇടുക്കി മെഡിക്കൽ കോളജിലെത്തി പ്രാഥമിക ചികിത്സ തേടി മടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]