
ഇത് റോഡാണ്, ഇടവഴിയല്ല; നൂറിലേറെ കുടുംബങ്ങൾ ഈ റോഡിനു സമീപം താമസിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ണപ്പുറം ∙ മാളികയ്ക്കപ്പടി -കുരിശിൻതൊട്ടി റോഡ് പണി അനന്തമായി നീളുന്നു. തൊമ്മൻകുത്ത്- പ്ലാന്റേഷൻ കവല റോഡിന് സമാന്തരമായുള്ള വഴിയാണിത്. നൂറിലേറെ കുടുംബങ്ങൾ ഈ റോഡിനു സമീപം താമസിക്കുന്നുണ്ട്. ഫാമുകൾ ഉൾപ്പെടെ ചെറുതും വലുതുമായ ചെറുകിട സംരംഭങ്ങളും വഴി കടന്നുപോകുന്ന ഭാഗങ്ങളിൽ പ്രവൃത്തിക്കുന്നുണ്ട്.വണ്ണപ്പുറം- തൊമ്മൻകുത്ത് റോഡിലെ മാളികയ്ക്കപ്പടി കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തുനിന്ന് കുറച്ചുഭാഗം ടാർ ചെയ്യുകയും തുടർന്നുള്ള മുപ്പതു മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളതിൽ കുറച്ചു ഭാഗം തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റു ചെയ്യാൻ 2024-25വർഷം രണ്ടു ലക്ഷം രൂപ വണ്ണപ്പുറം പഞ്ചായത്തു വകയിരുത്തിയിട്ടുണ്ട്. ഇതാണ് റോഡ് വികസനത്തിനായി ആകെ വകയിരുത്തിയിട്ടുള്ള തുക. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ഇതുവരെ പണികൾ തുടങ്ങിയിട്ടില്ല.റോഡ് കടന്നുപോകുന്ന ഭാഗത്ത് കഞ്ഞപ്പൻ പാറയ്ക്കു സമീപം ചെറിയ തോടുണ്ട്.
ഇവിടെ കലുങ്ക് പണിയുന്നതിനും തുടർന്നുള്ള ഒന്നര കിലോ മീറ്ററിലേറെ വരുന്ന ഭാഗത്തിന്റെ പണികൾ പൂർത്തിയാക്കാനും ത്രിതല പഞ്ചായത്തുകളോ സർക്കാരോ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ പണി നടത്തണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സിൽ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിനു മറുപടിയായി വൈകാതെ റോഡ് പണിയുമെന്നും ഇതിനുള്ള തുക തൊഴിലുറപ്പു പദ്ധതിയിൽ വക കൊള്ളിക്കുമെന്നുമുള്ള മറുപടി പരാതിക്കാർക്ക് വണ്ണപ്പുറം പഞ്ചായത്തിൽനിന്ന് നൽകിയിരുന്നു. എന്നാൽ ഇതുവരെയും റോഡിന്റെ പണികൾ നടത്തുകയോ റോഡ് പണിക്കാവശ്യമായ തുക വകയിരുത്തുന്നതിനോ നടപടി ഉണ്ടായിട്ടില്ല.വണ്ണപ്പുറം പഞ്ചായത്തിലെ ഒൻപതാം വാർഡിന്റെ സമഗ്ര വികസനത്തിന് സഹായകരമാകും മാളികയ്ക്കപ്പടി -കുരിശുംതൊട്ടി റോഡ് വികസിക്കുന്നതോടെ റോഡിന്റെ നിർമാണത്തിന് 2 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും ഇതിന്റെ പണി ഉടൻ തുടങ്ങുമെന്നും ബാക്കി ഭാഗത്തെ പണിക്ക് വരും വർഷം തുക വകയിരുത്താൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അംഗം രാജീവ് ഭാസ്കരൻ പറഞ്ഞു