തൊടുപുഴ ∙ ഒരേ ദിവസം നടത്തുന്ന 3 പരീക്ഷയിൽ രണ്ടെണ്ണം എഴുതാൻ കഴിയില്ലെന്ന ആശങ്കയിൽ ആറാംക്ലാസ് വിദ്യാർഥികൾ. 7ന് രാവിലെ 10 മുതൽ 12 വരെയാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരീക്ഷണം. എസ്ഇആർടി നടത്തുന്ന സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി(സ്റ്റെപ്സ്) ഗണിത ശാസ്ത്രപ്രതിഭ പരിപോഷണ പരിപാടി (ന്യൂ മാത്സ്) എന്നിവയുടെ ഉപജില്ലാതലം, സുഗമ ഹിന്ദി പരീക്ഷ ജില്ലാതലം എന്നിവയാണ് ശനിയാഴ്ച നടത്തുന്നത്.
സ്കൂൾതലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക്ക് വീതമാണ് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം. മൂന്ന് പരീക്ഷകളും ഒന്നിച്ചു വരുന്നതോടെ തിരഞ്ഞെടുക്കപ്പെട്ട
വിദ്യാർഥികൾക്ക് രണ്ടെണ്ണം ഒഴിവാക്കേണ്ട സാഹചര്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ തകർക്കുന്ന തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം.നാസർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോബിൻ കെ.കളത്തിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജോയ് മാത്യു, ജോർജ് ജേക്കബ്, വി.കെ.ആറ്റ്ലി, ജില്ലാ സെക്രട്ടറി സുനിൽ ടി.തോമസ്, ട്രഷറർ ഷിന്റോ ജോർജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സജി മാത്യു, ടി.ശിവകുമാർ, ജോസ് കെ.സെബാസ്റ്റ്യൻ, ജെ.ബാർമണി, എൻ.വിജയകുമാർ, സിനി ട്രീസ തുടങ്ങിയവർ പ്രസംഗിച്ചു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

