കുമളി ∙ വലുപ്പത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തായ കുമളിക്ക് ഈ പെരുമ നേടിക്കൊടുക്കുന്നത് 13-ാം വാർഡായ മുല്ലപ്പെരിയാർ. 925 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പെരിയാർ കടുവ സങ്കേതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുല്ലപ്പെരിയാർ വാർഡിൽ ഉൾപ്പെടുന്നതിനാലാണ് ഈ നേട്ടം.
പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന മുല്ലപ്പെരിയാർ വാർഡിന്റെ 3 അതിരുകളും വനമാണ്.
മുൻപ് താമരക്കണ്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന വാർഡാണ് ഇപ്പോൾ മുല്ലപ്പെരിയാർ എന്നായത്. മുല്ലപ്പെരിയാർ എന്ന പേരിന്റെ പ്രശസ്തി തന്നെയാണ് ഈ പുനർനാമകരണത്തിന് പ്രേരകമായത്.
ഈ വാർഡിലെ പച്ചക്കാനം ബൂത്ത് വനമേഖലയ്ക്ക് നടുവിലാണ്. പച്ചക്കാനം എസ്റ്റേറ്റിലെ തൊഴിലാളികളായ 29 വോട്ടർമാരാണ് ഇവിടെയുള്ളത്.
വണ്ടിപ്പെരിയാറിൽ നിന്ന് വള്ളക്കടവ് വഴി ഗവി റൂട്ടിൽ വനത്തിലൂടെ സഞ്ചരിച്ചു വേണം ഇവിടെ എത്താൻ.
മുൻപ് ഈ ബൂത്ത് തേക്കടി വാർഡിന്റെ ഭാഗമായിരുന്നു. മുല്ലപ്പെരിയാർ വാർഡിന്റെ അതിർത്തിയിങ്ങനെ; വടക്ക്– റോസാപ്പൂക്കണ്ടം ഓട
മുതൽ അബ്ബാസ് പടി–വിൻസന്റ് പടി–കുളം പടി പഞ്ചായത്ത് റോഡ്, തേക്കടി ബൈപാസ് റോഡ്, അമ്പാടി കവല വരെ.
കിഴക്ക്–പിടിആർ മുതൽ വനാതിർത്തി പത്തനംതിട്ട ജില്ലയുടെ ഗവി അതിർത്തി വരെ.
തെക്ക്–വനാതിർത്തി. പടിഞ്ഞാറ്– ഗവി–വള്ളക്കടവ് ചെക്പോസ്റ്റ് മുതൽ വനാതിർത്തി വരെ. ആകെ വോട്ടർമാർ: 1624.
മുല്ലപ്പെരിയാർ വാർഡിൽ രാമൻ (കോൺഗ്രസ്), ഷാജി പൊന്നയ്യൻ (സിപിഎം), ആർ.രമുന (ബിജെപി) എന്നിവരാണ് മത്സരരംഗത്ത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

