മൂന്നാർ/മറയൂർ ∙ പൂജാ അവധിയെത്തുടർന്ന് സഞ്ചാരികളുടെ വരവ് വർധിച്ചതോടെ മൂന്നാർ, മറയൂർ മേഖലകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കഴിഞ്ഞ ഒരാഴ്ചയിലധികമായി മൂന്നാറിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കൊച്ചി- ധനുഷ് കോടി ദേശീയപാതയുടെ ഭാഗമായി രണ്ടാം മൈൽ മുതൽ ഹെഡ് വർക്സ് ഡാം വരെ വീതി കൂട്ടൽ പണികൾ നടക്കുന്നതു കാരണം ഈ ഭാഗത്തു വാഹനങ്ങൾ ഒറ്റ നിരയായി മാത്രമാണ് കടത്തിവിടുന്നത്.
കൂടാതെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, ഫ്ലവർ ഗാർഡൻ, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, രാജമല അഞ്ചാംമൈൽ, പഴയ മൂന്നാർ, ടൗൺ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഓട്ടോറിക്ഷകളും സന്ദർശകർ എത്തുന്ന വാഹനങ്ങളും സഫാരി ജീപ്പുകൾ ഉൾപ്പെടെയുള്ളവയും പാതകളുടെ ഇരുവശങ്ങളിലും പാർക്കു ചെയ്യുന്നതാണ് കാരണം.
മൂന്നാർ സബ് ഡിവിഷനു കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥരെ ഗതാഗത നിയന്ത്രണത്തിനായി മൂന്നാറിലും സന്ദർശന കേന്ദ്രങ്ങളിലും നിയമിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽനിന്ന് ഉദുമൽപേട്ട ചിന്നാർ വഴി ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്നതാണ് മറയൂരിലെ കുരുക്കിന് പ്രധാന കാരണം.
2– 5 മണിക്കൂർ വരെ കുരുക്കിൽപെട്ടുകിടക്കുന്ന അവസ്ഥയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉദുമൽപേട്ട
ഭാഗത്തുനിന്നു ചിന്നാർ വഴി മറയൂർ ഭാഗത്തേക്ക് വിനോദസഞ്ചാരികളുമായി എത്തിയത് 5000– 7000 വാഹനങ്ങളാണ്. ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരിച്ചതോടെ റോഡിന് ഉയരം കൂടി. പഴയ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ ഇറക്കാൻ കഴിയില്ലെന്നു മാത്രമല്ല ഒരേ ദിശയിൽ വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]