മൂന്നാർ∙ വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ രാവിലെ ഒറ്റയാനിറങ്ങി ഭീതി പരത്തി. ഇന്നലെ രാവിലെ എട്ടിനാണ് കൊരണ്ടക്കാട് ഡിവിഷനിലെ തൊഴിലാളികളുടെ വീടുകൾക്ക് സമീപം ഒറ്റയാനിറങ്ങിയത്.
വിനോദ സഞ്ചാരികൾ സഞ്ചരിക്കുന്ന പാതയിലൂടെയെത്തിയ ഒറ്റയാൻ പിന്നീട് തൊട്ടടുത്തുള്ള ജനവാസ മേഖലയിൽ ഇറങ്ങുകയായിരുന്നു. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് പെട്ടിമുടി ആർആർ ടി സംഘമെത്തി ആനയെ കാട്ടിലേക്ക് ഓടിച്ചു.
ബുധനാഴ്ച രാവിലെ കുണ്ടളയ്ക്ക് സമീപമുള്ള ചിറ്റുവര എസ്റ്റേറ്റിൽ പടയപ്പയിറങ്ങി കൃഷികൾ നശിപ്പിച്ചിരുന്നു.
രാവിലെ എസ്റ്റേറ്റ് റോഡിലിറങ്ങിയ പടയപ്പ ഏറെ നേരം ഗതാഗത തടസ്സമുണ്ടാക്കി. തൊഴിലാളികൾ ബഹളം വച്ചാണ് പടയപ്പയെ ഏറെ നേരത്തിനു ശേഷം കാട്ടിലേക്ക് ഓടിച്ചത്.
വിരിഞ്ഞ കൊമ്പൻ എന്ന കാട്ടാന കഴിഞ്ഞ രണ്ടാഴ്ചയായി ലക്ഷ്മി എസ്റ്റേറ്റിലെ പാർവതി, ഒറ്റപ്പാറ ഡിവിഷനുകളിലാണ് മേഞ്ഞു നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]