ചെറുതോണി ∙ ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കമായി. ‘ഓണവില്ല്’ എന്ന് പേരിട്ടിരിക്കുന്ന ഓണം വാരാഘോഷത്തിന് കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി.
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യൻ, പഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചൻ, രാജു കല്ലറയ്ക്കൽ, ടി.നൗഷാദ്, നിമ്മി ജയൻ, ടിന്റു സുഭാഷ്, സെലിൻ, വിൻസന്റ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, എക്സിക്യൂട്ടീവ് അംഗം അനിൽ കൂവപ്ലാക്കൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോസ് കുഴിക്കണ്ടം, ഔസേപ്പച്ചൻ ഇടക്കുളം, അബ്ബാസ് കണ്ടത്തിങ്കര, അസീസ് തുടങ്ങിയവർ പങ്കെടുത്തു.
ഓണ മത്സരങ്ങൾ
9 വരെയാണ് ടൂറിസം വാരാഘോഷ പരിപാടികൾ.
തിരുവോണ ദിനത്തിൽ പഞ്ചായത്ത് തലത്തിൽ മത്സരങ്ങൾ നടക്കും. 6 ന് ഫൈവ്സ് ഫുട്ബോൾ മത്സരം വാഴത്തോപ്പ് എച്ച്ആർസി ഗ്രൗണ്ടിൽ നടക്കും.
8 ന് ചെറുതോണി മെയിൻ സ്റ്റേജിൽ വൈകിട്ട് 3 മുതൽ കൈകൊട്ടി കളി, ഇടുക്കി കലാജ്യോതിയുടെ ഡാൻസ് പ്രോഗ്രാം എന്നിവ അരങ്ങേറും. 9 ന് ഉച്ചയ്ക്ക് 2.30 ന് ഓണം വാരാഘോഷം സമാപനത്തിന്റെ ഭാഗമായി വർണാഭമായ ഘോഷയാത്ര ചെറുതോണി പെട്രോൾ പമ്പിനു സമീപത്ത് നിന്നാരംഭിക്കും.
വൈകിട്ട് 3.30 ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]