ഒത്തൊരുമയോടെ ഓണക്കിറ്റ്
ഇടുക്കി ചൂർണി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 101 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ‘ഒത്തൊരുമയോടെ ഓണം’ എന്ന ആശയം മുൻനിർത്തിയാണ് 101 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും, ഓണപ്പുടവയും വിതരണം ചെയ്തത്. ഗാന്ധി നഗർ വിജ്ഞാൻവാടിയിൽ നടന്ന പരിപാടി ഇടുക്കി എസ്എച്ച്ഒ സന്തോഷ് സജീവ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ സി.ജി.കലേഷ് അധ്യക്ഷനായി. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി.ജയചന്ദ്രൻ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു.
ട്രസ്റ്റ് സെക്രട്ടറി ജോസഫ് ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഇടുക്കി സബ് ഇൻസ്പെക്ടർ സാബു തോമസ് പ്രസംഗിച്ചു. 2017 മുതൽ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ചൂർണി ചാരിറ്റബിൾ ട്രസ്റ്റ്.
ഇടുക്കി മെഡിക്കൽ കോളജിലെ രോഗികൾക്കും ഒട്ടേറെ കിടപ്പ് രോഗികൾക്കും ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്നദാനവും മരുന്നു വിതരണവും നടത്തി വരുന്നു.
ഈ ഓണം കുഞ്ഞോമനകൾക്കൊപ്പം
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ വള്ളക്കടവ് സ്നേഹസദൻ സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ഓണം ആഘോഷിച്ചു. ‘ഈ ഓണം കുഞ്ഞോമനകൾക്കൊപ്പം’ എന്ന പേരിലാണ് പരിപാടി സംഘടിച്ചത്.
മുഴുവൻ വിദ്യാർഥികൾക്കും ഓണ സമ്മാനവും ഓണസദ്യയും നൽകി. സംഗീത വിരുന്നും ഒരുക്കി.
കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കട്ടപ്പന എസ്ഐ എബി ജോർജ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന എഇഒ സി.രാജശേഖരൻ മുഖ്യാതിഥിയായിരുന്നു. ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു.
ഒരുമയുടെ ഓണമൊരുക്കാൻ സ്വരുമ
നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയർ ഓണക്കിറ്റുകളുമായി നിരാലംബരുടെ വീടുകളിൽ എത്തും.
സർക്കാർ വിതരണം ചെയ്യുന്ന കിറ്റുകളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത അശരണരെയാണ് സ്വരുമ കണ്ടെത്തുന്നത്. 20 ഇനങ്ങൾ അടങ്ങിയ ആയിരം രൂപ വിലമതിക്കുന്ന 50 കിറ്റുകൾ സ്വരുമ ഇക്കൊല്ലം വീടുകളിൽ എത്തിക്കും.
മുൻവർഷങ്ങളിലും സ്വരുമ ഓണക്കിറ്റുകളുമായി വീടുകളിൽ എത്തിയിരുന്നു.
ആശാവഹം ഈ കാരുണ്യം
റോട്ടറി കാർഡമം സിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം ആശാഭവനിലെ കുട്ടികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. 20 ഇനം ഭക്ഷ്യവസ്തുക്കളാണ് ആശാഭവനിൽ നൽകിയത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളിന് ധനസഹായവും കൈമാറി.
സ്നേഹക്കൂട്ടായ്മയ്ക്ക് ഒരുമ്മ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇത്തവണയും ഓണക്കിറ്റുകൾ എത്തിക്കുന്നതിനുള്ള തിരക്കിലാണ് അണക്കരയിലെ അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ. സുമനസ്സുകളുടെയും കൂട്ടായ്മ അംഗങ്ങളുടെയും സാമ്പത്തിക സഹായത്തോടെ 100 വീടുകളിൽ ഓണക്കിറ്റ് എത്തും. അരി, പച്ചക്കറി ഉൾപ്പെടെ 36 ഇനം സാധനങ്ങൾ ഓണക്കിറ്റിൽ ഉണ്ട്.
ഒന്നിച്ചുണ്ണാം ഈ ഓണം
അടിമാലി എസ്എൻഡിപി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഒന്നിച്ചുണ്ണാം ഈ ഓണം’ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികൾ, ഭിന്നശേഷിക്കാരായ കുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ എന്നിവർക്കു വേണ്ടി ഓണക്കിറ്റുകൾ വിതരണം ചെയ്തു.
15 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ 250 കിറ്റുകളാണ് വിതരണം നടത്തിയത്.
കരുതലിന്റെ കുട്ടിക്കൈകൾ
പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്കൂൾ കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സനില രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]