
കൊക്കോമരത്തിന്റെ മുകളിൽ കൂറ്റൻ രാജവെമ്പാല; താഴെയിറക്കിയത് ഏറെ പണിപ്പെട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുളമാവ് ∙ നാടുകാണി വെറ്റിലാംപാറയിൽ മീനാക്ഷി തങ്കപ്പന്റെ കൃഷിയിടത്തിൽനിന്നു കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ചൊവ്വാഴ്ച വൈകിട്ടാണ് നാടുകാണിയിൽ രാജവെമ്പാലയെ കണ്ടതായി നാട്ടുകാർ മൂലമറ്റം ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് മൂലമറ്റം ഫോറസ്റ്റർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ, വനംവകുപ്പ് ഉദ്യോഗസ്ഥയായ സിസിലി ജോൺ, വിനോദ്, അഖിൽ സജീവ് എന്നിവർ വൈകിട്ട് 5 മണിയോടെ എത്തി.
ഈ സമയം പാമ്പ് ഒരു കൊക്കോമരത്തിനു മുകളിലായിരുന്നു. ഏറെ പണിപ്പെട്ടാണ് പാമ്പിനെ കൊക്കോയിൽനിന്നു താഴെയിറക്കിയത്. വൈകിട്ട് 8 മണിയോടെ സിസിലിയും വിനോദും ചേർന്ന് പാമ്പിനെ പിടികൂടി കൂട്ടിലാക്കി. ഇന്നലെ രാവിലെ ഇടുക്കി ഉൾവനത്തിൽ ഇതിനെ തുറന്നുവിട്ടു. 3 മീറ്ററോളം നീളമുണ്ട്. ആദ്യമായാണ് അറക്കുളം പഞ്ചായത്തിൽനിന്നു രാജവെമ്പാലയെ പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.