മൂലമറ്റം∙ കോവിഡ് കാലം കഴിഞ്ഞിട്ടും അറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ തുടങ്ങാൻ നടപടിയായില്ല. ഒട്ടേറെ രോഗികൾ എത്തുന്ന അറക്കുളത്ത് രോഗികളെ അഡ്മിറ്റ് ചെയ്യണമെങ്കിൽ 20 കിലോമീറ്റർ സഞ്ചരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തണം.
കോവിഡ് കാലത്തിന് മുൻപ് പ്രതിദിനം 500 ഓളം രോഗികൾ ഇവിടെ ചികിത്സ തേടിയിരുന്നു. കിടത്തി ചികിത്സയും ഉണ്ടായിരുന്നു.
കോവിഡ് കാലം കഴിഞ്ഞതോടെ മറ്റു പല ആശുപത്രികളിൽ കിടത്തി ചികിത്സ അടക്കമുള്ള സംവിധാനങ്ങൾ തുടങ്ങിയെങ്കിലും അറക്കുളത്തിന്റെ കാര്യത്തിൽ ഇനിയും നടപടിയായിട്ടില്ല
. അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ പ്രദേശങ്ങളിൽ നിന്നും ഒട്ടേറെ ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
കെട്ടിടത്തിന് ചോർച്ചയുണ്ടായിരുന്നതിനാൽ കിടത്തി ചികിത്സ നടത്താനാകില്ലെന്നാണ് കോവിഡ് കഴിഞ്ഞപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ ചോർച്ചയടച്ച് കെട്ടിടം സീൽ ചെയ്തതാണ്.
സീലിങ്ങിലെ അപാകതമൂലം ഇവിടെ സീലിങ് പൊളിയുന്നത് പതിവായി. ഇത് ആശുപത്രി അധികൃതർ മറച്ചുവയ്ക്കുകയാണ്.
അറക്കുളം പോലെയുള്ള ആശുപത്രികളിൽ കിടത്തി ചികിത്സ വേണ്ടെന്നാണ് സർക്കാർ നയം എന്നാണ് അധികൃതർ പറയുന്നത് . ഇവിടെ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
അറക്കുളം ആശുപത്രിക്ക് സ്വന്തമായി ആംബുലൻസ് ഉണ്ടായിരുന്നതാണ്.
എന്നാൽ ഒരുവർഷത്തോളമായി ആംബുലൻസ് ഇവിടെയില്ല. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് സൂചന.
പകരം കാലഹരണപ്പെട്ട പഴയ ഒരു വാഹനം നൽകിയെങ്കിലും ഇതും തിരികെ കൊണ്ടുപോയി.
ഇപ്പോൾ നാട്ടുകാർ സ്വകാര്യ ആംബുലൻസ് വിളിക്കേണ്ട അവസ്ഥയിലാണ്.
ഒട്ടേറെ ഗ്രാമീണ റോഡുകളുള്ള അറക്കുളത്ത് ചെറിയ ഒരു ആംബുലൻസ് വേണമെന്നാണ് നാട്ടുകാർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

