തൊടുപുഴ∙ പുറപ്പുഴ സ്വദേശിനി മായയ്ക്ക് ആടിനെ നഷ്ടപ്പെട്ട സങ്കടത്തിന്, കാരണക്കാരായ ജില്ലാ മൃഗാശുപത്രി അധികൃതരുടെ പ്രായശ്ചിത്തം.
ഡോക്ടറുടെ കൈപ്പിഴവ് മൂലം ചത്തു പോയ ആടിനും കുഞ്ഞുങ്ങൾക്കും പകരമായി തള്ളയാടും രണ്ടു കുഞ്ഞുങ്ങളും മായയുടെ വീട്ടിലെത്തി. കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെത്തുടർന്ന് ആടും ജനിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളും ചത്തുപോയതു സംബന്ധിച്ച വാർത്ത ഇന്നലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് തുടർന്ന് ജില്ലാ ആശുപത്രി അധികൃതർ മായയെ ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.
ആദ്യം വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക ആടിനെ വാങ്ങാൻ പര്യാപ്തമല്ലാതിരുന്നതിനാൽ നല്ല ഇനത്തിൽ പെട്ട ആടിനെയും കുഞ്ഞുങ്ങളെയും വാങ്ങിത്തന്നാൽ മതിയെന്ന് മായ ആവശ്യപ്പെട്ടു.
ഇതേ തുടർന്ന് കുമാരമംഗലത്തുനിന്ന് ആടിനെ കണ്ടെത്തി മായയെ അറിയിച്ചതു പ്രകാരം അവിടെയെത്തി ആടിനെ ഏറ്റുവാങ്ങി. ഒരു കുഞ്ഞു ജനിച്ചതിനു ശേഷമാണ് തള്ളയാട് ചത്തത്.
പുതിയ അമ്മയും സഹോദരങ്ങളും വന്നതോടെ ആ കുഞ്ഞും സന്തോഷത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

