അണക്കര∙ ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്ക് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വണ്ടൻമേട് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ആൻസി ജയിംസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇടുക്കി ജില്ലയിലെ കർഷകരോട് സർക്കാർ കാണിച്ചത് വലിയ ക്രൂരതയാണ്.
18,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും ചെലവാക്കിയില്ല. ചെലവാക്കിയെന്ന് രേഖപ്പെടുത്തിയിരിക്കുന്ന തുക പാക്കേജിന്റെ അടിസ്ഥാനത്തിലുള്ളതല്ല. ഇടുക്കി ജില്ലയിൽ മനുഷ്യർ താമസിക്കുന്ന 54,000 ഏക്കർ ഭൂമി ഈ സർക്കാർ വനഭൂമിയാക്കി.
ഇപ്പോൾ തന്നെ വന്യജീവി ആക്രമണം രൂക്ഷമാണ്.
ചെറുവിരൽ സർക്കാർ അനക്കുന്നില്ല. അതിനിടയിലാണ് വനവൽക്കരണവും.
നിലവിൽ നിയമവിധേയമായി പണിത കെട്ടിടങ്ങൾ ഒരു സുപ്രഭാതത്തിൽ നിയമവിരുദ്ധമാക്കിയാണ് ഭൂപതിവ് നിയമഭേദഗതി കൊണ്ടുവന്നത്. എന്നിട്ടിപ്പോൾ ഫീസ് വാങ്ങാൻ പോകുന്നു.
ജനങ്ങളുടെ പോക്കറ്റടിക്കുന്നതായി ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾ മാറി. യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചു വരുമ്പോൾ ഇടുക്കിയിലടക്കം കേരളത്തിൽ ഉപാധിരഹിത പട്ടയം ഉറപ്പാക്കും. പലനിയമങ്ങളുടെ പേരിൽ നിർമാണ നിരോധനം കൊണ്ടുവന്ന സർക്കാരാണിത്.
കോടതിയിൽ കൃത്യമായി കേസ് നടത്താത്തതിന്റെ പേരിലാണ് സിഎച്ച്ആറിൽ നിർമാണ നിരോധനം വന്നത്.
ഹൈക്കോടതിയിൽ കേസ് നടത്തുന്നതിലെ വീഴ്ച കാരണമാണ് 1964–ലെ ചട്ടപ്രകാരം നൽകിയ പട്ടയത്തിൽ നിർമാണ നിരോധനമുണ്ടായത്. ദുരന്തനിവാരണ നിയമപ്രകാരം നിർമാണ നിരോധനമുള്ള സ്ഥലങ്ങളിലും സിഎച്ച്ആർ ഉൾപ്പെടെയുള്ള സ്ഥലത്തെ നിർമാണ നിരോധനത്തിലും ജില്ലയിലെ മുഴുവൻ ഭൂപ്രശ്നത്തിലും യുഡിഎഫ് അധികാരത്തിൽ വന്ന് 3 മാസത്തിനുള്ളിൽ പരിഹാരമുണ്ടാകുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസ് ചക്കുപ്പള്ളം മണ്ഡലം പ്രസിഡന്റ് വി.വി.മുരളി അധ്യക്ഷനായി.
ഡീൻ കുര്യാക്കോസ് എംപി, ഇ.എം.ആഗസ്തി, ടി.ജി.പുരുഷോത്തമൻ, ജോയി വെട്ടിക്കുഴി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

