നെടുങ്കണ്ടം∙ ജില്ലാ പൊലീസ് മീറ്റിന് സമാപനം; ഇടുക്കി സബ് ഡിവിഷൻ ചാംപ്യന്മാർ. ജില്ലാ ഹെഡ് ക്വാർട്ടേഴ്സിനാണ് രണ്ടാം സ്ഥാനം.
നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, ഇടുക്കി, തൊടുപുഴ, കട്ടപ്പന, പീരുമേട്, മൂന്നാർ സബ് ഡിവിഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സേനാംഗങ്ങൾ പങ്കെടുത്തു.ജില്ലാ പൊലീസ് മേധാവി സാബു മാത്യു മീറ്റ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മാധ്യമ പ്രവർത്തകനും കവിയുമായ ആന്റണി മുനിയറയെ അനുമോദിച്ചു.
അത്ലറ്റിക്സ് ഇനങ്ങൾക്കൊപ്പം ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൻ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും മത്സരങ്ങളും നടന്നു.
ബെന്നി കെ.മാമ്മൻ രണ്ടാം വട്ടവും വ്യക്തിഗത ചാംപ്യൻ
നെടുങ്കണ്ടം∙ തുടർച്ചയായ രണ്ടാം വർഷവും ജില്ലാ പൊലീസ് മീറ്റിലെ വ്യക്തിഗത ചാംപ്യനായി ബെന്നി കെ.മാമ്മൻ. 200, 400, 800 മീറ്റർ ഇനങ്ങളിൽ സ്വർണം നേടിയാണ് 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ബെന്നി ഒന്നാമനായി ഫിനിഷ് ചെയ്തത്.
കഴിഞ്ഞ വർഷം നടന്ന പ്രഥമ ജില്ലാ സ്പോർട്സ് മീറ്റിൽ 400, 800, 1500 മീറ്റർ ഓട്ട മത്സരങ്ങളിലാണ് സ്വർണം നേടിയത്.
ഇടുക്കി എആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐയാണ് ബെന്നി. സേനയിലെത്തിയ ശേഷമാണ് മത്സരങ്ങളിൽ കൂടുതലായി പങ്കെടുക്കുന്നതും മെഡലുകൾ നേടുന്നതും.
ദേശീയ മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിലും സെൻട്രൽ പൊലീസ് ടീമിലും പഠനകാലത്ത് എംജി സർവകലാശാലാ അത്ലറ്റിക്സ് ടീമിലും അംഗമായിരുന്നു.
ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് മത്സരത്തിൽ പങ്കെടുക്കാൻ 4 തവണ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സാമ്പത്തികം വില്ലനായതോടെ പങ്കെടുക്കാൻ സാധിച്ചില്ല. ജില്ലാ പൊലീസ് മേധാവി കെ.എം.സാബുവിന്റെയും മറ്റു മേലുദ്യോഗസ്ഥരുടെയും പ്രോത്സാഹനവും പാലാ അൽഫോൻസാ കോളജിലെ റിട്ട.
കായികാധ്യാപകനുമായ ഡോ. തങ്കച്ചൻ മാത്യുവിന്റെ പരിശീലനവുമാണ് തന്റെ നേട്ടങ്ങൾക്കു പിന്നിലെന്ന് ബെന്നി പറയുന്നു.
കാഞ്ഞാർ കൂവപ്പള്ളി സ്വദേശിയായ കുപ്പേൽപ്ലാക്കൽ ബെന്നി ആഴ്ചയിൽ ഒരു ദിവസം പാലായിലെ സിന്തറ്റിക് ട്രാക്കിലെത്തി പരിശീലനം നടത്താറുണ്ട്.
5 മുതൽ 9 വരെ ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലും ബെന്നി ട്രാക്കിലിറങ്ങും.ഉദ്യോഗാർഥികൾക്കു സൗജന്യമായി കായിക പരിശീലനം നൽകുന്ന കാഞ്ഞാർ ജനമൈത്രി പൊലീസിന്റെ പരിശീലകൻ കൂടിയാണ്. 4 വർഷങ്ങളിലായി ഒട്ടേറെ പേരാണ് ബെന്നിയുടെ പരിശീലനത്തിൽ വിവിധ സേനകളിൽ ജോലി നേടിയത്.
വണ്ണപ്പുറം ടെക്നിക്കൽ ഹൈസ്കൂളിലെ ക്ലാർക്ക് രഞ്ജുവാണ് ഭാര്യ. മക്കൾ: കെവിൻ, ഡാനി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

