വണ്ടിപ്പെരിയാർ ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രം പെയ്ന്റ് ചെയ്തിട്ടു 30 വർഷം. ചെളിയും പായലും അഴുക്കും നിറഞ്ഞ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രമാണ് വർഷകാലത്തും വേനൽക്കാലത്തും വിദ്യാർഥികൾക്ക് ആശ്രയം. കാത്തിരിപ്പു കേന്ദ്രം സ്ഥിതി ചെയ്യുന്ന വാർഡിലെ പഞ്ചായത്ത് അംഗമായിരിക്കെ മരിച്ച പി.കെ.തങ്കപ്പന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അടങ്ങിയ സ്മാരക ട്രസ്റ്റാണ് കേന്ദ്രം നിർമിച്ചു നൽകിയത്.
1993 ലാണ് ബസ് കാത്തിരിപ്പു കേന്ദ്രം പണിതത്.
അന്ന് കാൽ ലക്ഷത്തിലധികം വരുന്ന തുക ചെലവഴിച്ചായിരുന്നു നിർമാണം. തുടർന്ന് അടുത്ത ഏതാനും വർഷങ്ങളിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തന്നെ ഇവിടെ പെയ്ന്റിങ്ങും ശുചീകരണവും ഉറപ്പാക്കിയിരുന്നു.
എന്നാൽ പോസ്റ്ററും മറ്റും ഒട്ടിച്ചു ഇവിടം വൃത്തിഹീനമാക്കിയതോടെ ട്രസ്റ്റ് ശുചീകരണത്തിൽനിന്നു പിൻവാങ്ങി.
പഞ്ചായത്ത് ഓഫിസിന് 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥ ഇതു വഴി കടന്നു പോകുന്ന ഉത്തരവാദിത്തപ്പെട്ടവർ കണ്ടിട്ടും കാണാത്ത മട്ടു കാണിക്കുകയാണെന്നാണ് പരാതി. ബസ് കാത്തിരിപ്പു കേന്ദ്രം വൃത്തിയാക്കി നൽകണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം പഞ്ചായത്ത് ഭരണസമിതിക്ക് കത്തു നൽകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.ഇതിനിടെ പഞ്ചായത്ത് ബസ് കാത്തിരിപ്പു കേന്ദ്രം പെയ്ന്റ് ചെയ്യാൻ പഞ്ചായത്ത് തയാറായില്ലെങ്കിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇതു ചെയ്യാൻ തയാറാണെന്ന് ഭാരവാഹികൾ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]