നെടുങ്കണ്ടം∙ നാഷനൽ ഡ്രൈവേഴ്സ് ഡേയോടനുബന്ധിച്ച് ബസ് ഡ്രൈവർമാർക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ സമ്മാനിച്ച് നല്ല പാഠം പ്രവർത്തകർ. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം പ്രവർത്തകരാണ് ചെമ്മണ്ണാറിലൂടെ സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർമാർക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകിയത്.
12 ബസുകളിലെ ഡ്രൈവർമാർക്ക് ബോട്ടിലുകൾ നൽകി. ചൂടുവെള്ളം പോലും പ്ലാസ്റ്റിക് ബോട്ടിലിൽ എടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ ബോധവൽക്കരണം കൂടിയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കിയത്.
സ്കൂൾ പ്രിൻസിപ്പൽ എം.എ.അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.അധ്യാപകരായ റെനി ജോസഫ്, ജൂബി ജോർജ്, ഡെന്നി തോമസ്, വിദ്യാർഥികളായ ഷോൺ, മാത്യൂസ് ജോയ്, ഫിദ ഫാത്തിമ, അലീന സാബു, എയ്ഞ്ചലിന റോയ്സൺ, ജഗദീശ്വരൻ, അദ്വൈത് കെ.അരുൺ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]