മൂന്നാർ∙ കെഎസ്ആർടിസിയുടെ ഗ്രാമീണ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് പെരുവഴിയിലായ യാത്രക്കാർ രണ്ടാഴ്ചയായി യാത്ര ചെയ്യുന്നത് ഇരട്ടി തുക നൽകി ട്രിപ്പ് ജീപ്പുകളിൽ. വട്ടവട, സൂര്യനെല്ലി, സൈലന്റ് വാലി, ദേവികുളം, കോവിലൂർ, ടോപ് സ്റ്റേഷൻ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രക്കാരാണ് രണ്ടാഴ്ചയായി യാത്രാദുരിതം അനുഭവിക്കുന്നത്.
കെഎസ്ആർടിസിയുടെ മൂന്നാർ ഡിപ്പോയിൽനിന്നു സൂര്യനെല്ലി ,കോവിലൂർ, സൈലന്റ് വാലി എന്നിവിടങ്ങളിലേക്കുണ്ടായിരുന്ന 7 സർവീസുകളാണ് രണ്ടാഴ്ച മുൻപ് ഗതാഗത മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് റദ്ദ് ചെയ്തത്. ഗോത്രവർഗക്കാരും തോട്ടം തൊഴിലാളികളുമായിരുന്നു ഈ ബസുകളിലെ യാത്രക്കാർ.
ബസുകൾ ഓട്ടം നിർത്തിയതോടെ ട്രിപ്പ് ജീപ്പുകൾ മാത്രമാണ് ഏക ആശ്രയം.
മൂന്നാറിൽനിന്നു വട്ടവടകോവിലൂർക്ക് ബസിന് 78 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ നിലവിൽ 100 മുതൽ 150 രൂപയാണ് മിക്ക ജീപ്പുകളും വാങ്ങുന്നത്.
ഗ്രാമീണ സർവീസുകൾ നിർത്തലാക്കിയതിനെതിരെ വൻ പ്രതിഷേധമാണ് നാട്ടുകാരിൽനിന്നുമുയരുന്നത്.
കെഎസ്ആർടിസിയുടെ പഴയ മൂന്നാർ ഡിപ്പോയിൽ ആരംഭിച്ച മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് സ്റ്റോപ് മെമ്മോ ലഭിച്ചതിനു പിന്നിൽ സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നാരോപിച്ചാണ് പ്രതികാര നടപടിയായി ഗതാഗത മന്ത്രി ഇടപെട്ട് മേഖലയിലെ ഗ്രാമീണ സർവീസുകൾ റദ്ദാക്കിയതെന്നാണ് സൂചന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]