നെടുങ്കണ്ടം∙ നെടുങ്കണ്ടം ജില്ലയുടെ കായിക ഹബ്ബാകുന്നു- പച്ചടിയിലെ ജില്ലാ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമാണം അവസാന ലാപ്പിലേക്ക്. അതിവേഗം പുരോഗമിക്കുന്ന അവസാനഘട്ട
പ്രവർത്തനങ്ങൾ പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ തന്നെ ഉദ്ഘാടനം നടന്നേക്കും. പച്ചടി- കുരിശുപാറയിലാണ് ദ്രോണാചാര്യ കെ.പി.തോമസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.40 കോടിയോളം രൂപ മുതൽമുടക്കിലാണ് നിർമാണം.
ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കുമൊടുവിലാണ് പച്ചടിയിൽ സ്ഥലം കണ്ടെത്തിയത്.നെടുങ്കണ്ടം പഞ്ചായത്തിൽ നെടുങ്കണ്ടം-അങ്കമാലി സംസ്ഥാനപാതയ്ക്ക് സമീപമുള്ളതും വൈദ്യുതി സൗകര്യവും ജലലഭ്യതയും നിരപ്പുള്ളതുമായ സ്ഥലമായതിനാൽ ഒടുവിൽ കുരിശുപാറയിലെ അഞ്ച് ഏക്കർ ഭൂമി ഇൻഡോർ സ്റ്റേഡിയത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.
2019ൽ പ്രാരംഭ നടപടികൾ ആരംഭിച്ച പദ്ധതി 2022 ഓഗസ്റ്റിൽ പൂർത്തിയാകേണ്ടതായിരുന്നു.എന്നാൽ വിവിധ കാരണങ്ങളാൽ നിർമാണം നീണ്ടു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല.കായിക വിദ്യാർഥികൾക്ക് താമസിച്ച് പരിശീലനം നടത്തുന്നതിനും സമീപ പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നടത്തുന്നതിനും പ്രത്യേക സംവിധാനം സ്റ്റേഡിയത്തിലുണ്ട്.
ആദ്യഘട്ടത്തിൽ സംസ്ഥാന തല മത്സരങ്ങൾ നടത്താനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.പിന്നീട് ഘട്ടം ഘട്ടമായി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ജില്ലയിലെ സ്റ്റേഡിയം നെടുങ്കണ്ടത്തിന് അനുവദിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]