വെള്ളിയാമറ്റം∙ അറക്കുളം പുത്തൻപള്ളികവലയിൽനിന്നു വെള്ളിയാമറ്റത്തിനുള്ള റോഡ് തകർന്നു. അറക്കുളം വെള്ളിയാമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
ചെറുവാഹനങ്ങൾ കുഴിയിൽ ചാടിയാൽ വണ്ടി വർക്ഷോപ്പിലെത്തുമെന്ന് ഉറപ്പ്.ഒട്ടേറെ വലിയ കുഴികളാണ് ഈ വഴിയിൽ പ്രത്യക്ഷപ്പെട്ടത്. മഴവെള്ളം നിറഞ്ഞ കുഴിയിൽ ചാടി ഒട്ടേറെ വാഹനങ്ങൾ തകരാറിലാകുകയാണ.
കോട്ടയംമുന്നിയിൽനിന്നുംപന്നിമറ്റം കവല വരെയുളള റോഡ് തകർന്നിട്ട് മാസങ്ങളായി. പതിറ്റാണ്ടുകൾ പഴക്കമുളള ഈ റോഡ് ടാർ ചെയ്യാതെ കുണ്ടുംകുഴിയുമായിരിക്കുകയാണ്.
ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.റോഡിലെ ശോചനീയാവസ്ഥ മാറ്റുന്നതിന് ജനപ്രതിനിധികൾ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂലമറ്റം തൊടുപുഴ റോഡിന്റെ സമാന്തര റോഡാണിത്.
തൊടുപുഴ മുൻസിപ്പാലിറ്റിയുടെ കിഴക്കൻ ഭാഗങ്ങളിലേക്കു പോകുന്നവർ ഏറെയും ഈ വഴിയാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ ഇതുവഴി വണ്ണപ്പുറം, ഉടുമ്പന്നൂർ, കരിമണ്ണൂർ പ്രദേശങ്ങളിലേക്കും ഒട്ടേറെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്.എന്നാൽ റോഡു തകർന്നതോടെ പലരും ഈ വഴി ഉപേക്ഷിച്ചിരിക്കുകയാണ്.
കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]