
കാലാവസ്ഥ
∙ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
വൈദ്യുതി മുടക്കം
കട്ടപ്പന ∙ കെഎസ്ഇബി കട്ടപ്പന സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സബ് സ്റ്റേഷൻ പരിധിയിലുള്ള മേഖലകളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് 66 കെവി സബ് സ്റ്റേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഉപ്പുതറ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉപ്പുതറ ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പരപ്പ്, ആലടി, പുളിയ്ക്കപ്പടി, പൂവന്തിക്കുടി, ചപ്പാത്ത്, കരുന്തരുവി എസ്റ്റേറ്റ്, ഏറുമ്പടം, നാലാംമൈൽ എന്നീ മേഖലകളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങും.
ആട്ടിൻ കുഞ്ഞുങ്ങളെ ആവശ്യമുണ്ട്
ഇടവെട്ടി∙ 2025 – 26 സാമ്പത്തിക വർഷത്തിൽ തെക്കുംഭാഗം വെറ്ററിനറി ഡിസ്പെൻസറി വഴി നടപ്പിലാക്കുന്ന ആട് വിതരണ പദ്ധതിയിലേക്ക് ആട്ടിൻ കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. 6 മുതൽ 8 മാസം വരെ പ്രായമുള്ള 15 കിലോഗ്രാമിനു മുകളിൽ തൂക്കമുള്ള 14 ആട്ടിൻ കുഞ്ഞുങ്ങളെ ഒരുമിച്ച് വിതരണം ചെയ്യാൻ തയാറായ കർഷകർ, വിതരണക്കാർ, ആട് ഫാം ഉടമകൾ എന്നിവർ തെക്കുംഭാഗം വെറ്ററിനറി ഡിസ്പെൻസറിയുമായി നേരിട്ട് ബന്ധപ്പെടുക. 9497279358.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]