മുതിരപ്പുഴയ്ക്ക് കുറുകെ പാലം; നിർമാണം ഊർജിതം
മൂന്നാർ ∙ പോതമേട് നിവാസികളുടെ സ്വപ്നമായ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിനു തൊട്ടു താഴെ നിന്നു മുതിരപ്പുഴയ്ക്ക് കുറുകെ പോതമേട് റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണമാണ് ഊർജിതമായി നടക്കുന്നത്.
ഇരുവശങ്ങളിലുമുള്ള തൂണുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായി.മുകൾഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികളാണ് നിലവിൽ നടന്നുവരുന്നത്. രണ്ടു മാസത്തിനകം പാലം തുറന്നുകൊടുക്കുന്ന വിധത്തിലാണ് പണികൾ നടക്കുന്നത്.
6.80 കോടി രൂപയാണ് ചെലവ്. കഴിഞ്ഞ ബജറ്റിലാണ് പുതിയ പാലം നിർമിക്കുന്നതിനായി 6 കോടി രൂപ പ്രഖ്യാപിച്ചത്.
എന്നാൽ എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ തുക കൂടുതൽ ആവശ്യമായി വന്നതോടെ എംഎൽഎ എ.രാജാ അടക്കമുള്ളവർ ധനകാര്യവകുപ്പിനെ സമീപിച്ചതിനെ തുടർന്നാണ് തുക ഉയർത്തി നിർമാണാനുമതി നൽകിയത്.പാലം യാഥാർഥ്യമാകുന്നതോടെ പോതമേട് ഭാഗത്തേക്കുള്ള ചെറുതും വലുതുമായ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകാൻ കഴിയും. മൂന്നാർ ടൗൺ, പഴയ മൂന്നാർ എന്നിവിടങ്ങളിൽ വിനോദ സഞ്ചാര സീസണുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]