ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട്ടിലും വട്ടോൻപാറയിലും ഒരാഴ്ചയായി ഭീതി പരത്തുന്ന അജ്ഞാത ജീവിയെ കണ്ടെത്താൻ മൂന്നാറിൽ നിന്നെത്തിയ ആർആർ ടീം പരിശോധന നടത്തി. എന്നാൽ, 8 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്താൻ പറ്റുന്ന ഡ്രോണിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല.
നഗരംപാറ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സന്തോഷ് പരിശോധനകൾക്ക് നേതൃത്വം നൽകി.
പുലിയാണെന്നു സ്ഥിരീകരിച്ചാൽ പിടികൂടാൻ കൂട് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങും.
അതേസമയം, മേഖലയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. വാകച്ചുവട്ടിൽ ഫാ.
മൈക്കിൾ മാളിയേക്കലിന്റെ പട്ടിയെ ആക്രമിച്ചതു പുലി തന്നെയെന്ന നിഗമനത്തിലാണ് നാട്ടുകാർ. എന്നാൽ പുലി വരാൻ സാധ്യതയുള്ള രണ്ടു സ്ഥലത്തു ക്യാമറ സ്ഥാപിച്ചെങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചില്ല.
പ്രദേശത്ത് വനംവകുപ്പും പൊലീസും രാത്രിയും പകലും നിരീക്ഷണം ശക്തമാക്കി.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭീതി പരത്തുന്ന ജീവിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

