മൂന്നാർ ∙ പത്തുവർഷമായി തകർന്നു കിടന്ന റോഡിന്, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എംഎൽഎയും ബ്ലോക്ക് പഞ്ചായത്തും മാറി മാറി ഫണ്ട് അനുവദിച്ചു. ഫണ്ട് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മൂന്നാറിലെ ഏക ആശുപത്രിയായ ഹൈറേഞ്ച് ആശുപത്രിയിലേക്കുള്ള റോഡിന്റെ പണികൾ നടത്താത്തതു മൂലം ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നില്ല.
ടൗണിനു സമീപം മറയൂർ റോഡിൽനിന്ന് ആശുപത്രി വരെയുള്ള അര കിലോമീറ്റർ ദൂരമാണ് പത്തുവർഷത്തിലധികമായി തകർന്നുകിടക്കുന്നത്.
തുടർച്ചയായ പരാതികളെത്തുടർന്നാണ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് എന്നിവിടങ്ങളിൽ നിന്നായി 20 ലക്ഷം രൂപ വീതം അനുവദിച്ചത്. എന്നാൽ ഒരു റോഡിനായി രണ്ട് ഫണ്ടുകൾ അനുവദിച്ചതോടെയാണ് സാങ്കേതിക തടസ്സം മൂലം ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

