പെരുവന്താനം∙ സെന്റ് ആന്റണീസ് കോളജ് മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു. പാട്ടോർമ എന്ന പേരിൽ മലയാളത്തിലെ പ്രശസ്ത ഗായകരെയും, ഗാനരചയിതാക്കളെയും യോഗത്തിൽ പരിചയപ്പെടുത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി ആർ, ബോബി കെ മാത്യു, പ്രോഗ്രാം കോർഡിനേറ്റർ പി. അനുരാഗ് എന്നിവർ സംസാരിച്ചു.
റ്റിജോമോൻ ജേക്കബ്, ഷാന്റിമോൾ എസ്, ജിനു തോമസ് രതീഷ് പി. ആർ എന്നിവർ ഗായകരെയും, എഴുത്തുകാരെയും പരിചയപ്പെടുത്തി.
ഭാഷ മാധുര്യം ഏകർന്നു നൽകിയ പഴയ തലമുറയിലെ എഴുത്തുകാരെ പരിചയപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

