മൂന്നാർ∙ ആറു വർഷം മുൻപ് കോടികൾ ചെലവഴിച്ച് നിർമിച്ച കാർഷിക വിപണന കേന്ദ്രം കാടുകയറി കിടക്കുമ്പോൾ ഇടുക്കി പാക്കേജിൽപെട്ട ശീതകാല പച്ചക്കറി വികസന പദ്ധതികൾ നടപ്പാക്കാൻ കെട്ടിടമില്ല. കഴിഞ്ഞ ദിവസം വട്ടവടയിൽ സന്ദർശനത്തിനെത്തിയ കലക്ടർക്ക് മുൻപിൽ മേഖലയിലെ കർഷകർ, ഇടുക്കി പാക്കേജിലെ പച്ചക്കറി വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവരങ്ങൾ തേടിയപ്പോൾ പച്ചക്കറി കൃഷി, സംവരണം, വിതരണം തുടങ്ങിയ വികസനങ്ങൾക്കാവശ്യമായ സൗകര്യങ്ങളില്ല എന്ന് അറിയിച്ചിരുന്നു.
കോടികൾ ചെലവിട്ട് നിർമിച്ച വിപണന കേന്ദ്രം 6 വർഷമായി കാടുകയറി കിടക്കുന്ന കാര്യം ഉദ്യോഗസ്ഥർ മറച്ചുവച്ചെന്ന് കർഷകർ ആരോപിക്കുന്നു.
വട്ടവട ഊർക്കാടാണ് കൃഷി വകുപ്പിന് കീഴിലുള്ള ഹോർട്ടികൾചർ മിഷൻ 2.64 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടമാണ് കാടുകയറി നശിക്കുന്നത്.
2019 സെപ്റ്റംബർ 24നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവടയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ന്യായവില നൽകി വാങ്ങുന്നതിനും വിപണനം നടത്തുന്നതിനുമായാണ് കേന്ദ്രം നിർമിച്ചത്.
പച്ചക്കറികൾ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനം, കർഷകർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന സൗകര്യം എന്നിവയുൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്.
6 വർഷമായിട്ടും കേന്ദ്രം പ്രവർത്തിക്കാത്തതിനാൽ കെട്ടിടവും സാമഗ്രികളും നശിച്ചുതുടങ്ങി. കെട്ടിടത്തിന്റെ മുറ്റത്തും മറ്റും നിലവിൽ പഞ്ചായത്ത് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]