രാജകുമാരി∙ രാജാക്കാട്–മാങ്ങാത്താെട്ടി റോഡിൽ വാക്കാസിറ്റി കൽക്കുടിയംകാനം തമ്പുഴ വളവിൽ വാഹനാപകടങ്ങൾക്ക് കാരണം അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ. റോഡിന് സമീപം ഭീഷണിയുയർത്തി നിന്ന വൻമരം വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് വെട്ടിയെങ്കിലും ഇത് റോഡരികിൽ തന്നെയിട്ടിരിക്കുകയാണ്. ഇൗ മരം ഇവിടെനിന്ന് മാറ്റാനോ മരക്കുറ്റി പിഴുത് മാറ്റാനോ നടപടി സ്വീകരിച്ചിട്ടില്ല.
പാെതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഇൗ റോഡിൽ കൂടി മൂന്നാർ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസവും ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്.
റോഡിന്റെ ഇരു ഭാഗത്തും പാെന്തക്കാടുകൾ വളർന്നുനിൽക്കുന്നതിനാൽ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നത് കൂടാതെയാണ് മരക്കുറ്റിയും വെട്ടിയിട്ട മരത്തിന്റെ ഭാഗവും അപകട
ഭീഷണിയാകുന്നത്. പതിനഞ്ചോളം അപകടങ്ങൾ തമ്പുഴ വളവിന് സമീപമുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ വാനും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്കേറ്റിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]