നെടുങ്കണ്ടം∙ അഗ്നിവീറിന് നെടുങ്കണ്ടം ഒരുങ്ങുന്നു. 10 മുതൽ 16 വരെ നെടുങ്കണ്ടം സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന അഗ്നിവീർ റിക്രൂട്മെന്റ് റാലിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
തിങ്കളാഴ്ച എഡിഎമ്മിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ഫീൽഡിൽ 2 വലിയ ഇറ്റാലിയൻ ടെന്റ് നിർമിക്കാനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ആഴത്തിൽ കുഴിക്കുമ്പോൾ മണ്ണിനടിയിലെ സാങ്കേതിക സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്ക ഉയർന്നതോടെ ജില്ലാ ഭരണകൂടത്തിന് പഞ്ചായത്ത് അധികൃതർ കത്ത് നൽകിയിരുന്നു.
ഇതോടെ ട്രാക്കിനോ ഫീൽഡിനോ കോട്ടം തട്ടാത്ത രീതിയിൽ ടെന്റ് അടക്കമുള്ള സംവിധാനങ്ങൾ ക്രമീകരിക്കാമെന്നാണ് ഇന്നലെ നടന്ന കൂടിയാലോചനയിൽ തീരുമാനം. മണ്ണ് കുഴിച്ചുള്ള നിർമാണങ്ങൾ ഉണ്ടാകില്ലെന്ന് സംഘാടകർ ഉറപ്പ് നൽകിയിട്ടുണ്ട്.
7 ജില്ലകളിലെ ഉദ്യോഗാർഥികൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് നെടുങ്കണ്ടത്ത് റിക്രൂട്മെന്റ് റാലി.
4000 ഉദ്യോഗാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ആർമി ഉദ്യോഗസ്ഥർക്കാണ് നടത്തിപ്പ് ചുമതല.
നെടുങ്കണ്ടം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കരസേന ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട ചുമതലകൾ സംബന്ധിച്ച് ജില്ലാ കലക്ടർ വകുപ്പ് തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി അധിക സർവീസുകളും നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]