തൊടുപുഴ∙ ഓണത്തിന് ഉപ്പേരിക്കെന്താ ഇത്ര ഹീറോ പരിവേഷം എന്നു തോന്നിയിട്ടില്ലേ? ഓണം സമൃദ്ധിയുടെ ആഘോഷം കൂടിയാണല്ലോ. െഎശ്വര്യത്തിന്റെ അടയാളമായ സ്വർണനാണയങ്ങൾ കുന്നുകൂടിയതു പോലെയല്ലേ കായവറുത്ത് കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ തോന്നുക.
ആ നാണയങ്ങൾ നാവിൽ പടർത്തുന്ന രുചി സമൃദ്ധിയും പകരം വയ്ക്കാനാകാത്തതാണ്.
ഉപ്പും മധുരവുമുള്ള ഓർമകൾ
ഉപ്പേരി വറുക്കൽ ഓണ ഓർമകളിൽ പ്രധാനമാണ്. തൊടിയിലെ വാഴക്കുല മൂപ്പുനോക്കി വെട്ടിയെടുത്ത് കുടുംബാംഗങ്ങൾ വട്ടത്തിലിരുന്ന് തൊലിപൊളിക്കും.
നേർത്ത കനത്തിൽ അരിയാൻ പ്രത്യേക കഴിവു വേണം. അരകല്ലിന്റെ അരികിൽ തേച്ചുരച്ച് വായ്ത്തല മൂർച്ച കൂട്ടിയ നമ്പിക്കത്തി കൊണ്ട് ആ കർമം നിർവഹിക്കുന്നത് അമ്മമാർ തന്നെയായിരിക്കും.
തിളച്ച വെളിച്ചെണ്ണയിലേക്കിട്ടു വറുത്തുകോരി ഉപ്പുവെള്ളം കുടഞ്ഞ് ഈറ്റക്കൊട്ടയിലിട്ടൊന്നു തെള്ളി ചൂടാറാൻ വയ്ക്കും.അർധവൃത്താകൃതിയിൽ അരിഞ്ഞെടുത്ത നേന്ത്രക്കായ കഷണങ്ങൾ വറുത്തെടുത്ത് ചുക്കിന്റെയും ഏലയ്ക്കയുടെയും ജീരകത്തിന്റെയും മണമുള്ള ശർക്കരപ്പാനിയിലിട്ട് ഇളക്കി വരട്ടിയെടുക്കുമ്പോഴേക്കും കൈകൾ എത്രയാണ് നീണ്ടു ചെല്ലുക.
ഇതൊക്കെ ഓർമകളായി മാറുന്നു എന്നത് യാഥാർഥ്യം. നാടെങ്ങുമുള്ള വറപൊരി കടകളിൽ എണ്ണച്ചട്ടികൾ തിളച്ചു മറിയുകയാണ്. ജീവിത തിരക്കുകൾക്കിടയിൽ ഉപ്പേരിയും ശർക്കര വരട്ടിയുമൊക്കെ ഇവിടങ്ങളിൽനിന്ന് വാങ്ങാതെ തരമില്ലാത്തതിനാൽ വിലയറിയേണ്ടത് അനിവാര്യം.
∙ നേന്ത്രക്കായ ചിപ്സ് കിലോഗ്രാമിന്: 580 രൂപ
∙ ശർക്കര വരട്ടി കിലോഗ്രാമിന്: 540
∙ ചീട
കിലോഗ്രാമിന്: 350 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]