കട്ടപ്പന കമ്പോളം
ഏലം: 2300-2500
കുരുമുളക്: 700
കാപ്പിക്കുരു(റോബസ്റ്റ): 245
കാപ്പി പരിപ്പ്(റോബസ്റ്റ): 445
കൊട്ടപ്പാക്ക്: 235
മഞ്ഞൾ: 250
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 325
ജാതിപത്രി: 1550-2050
കൊക്കോ വില അടിമാലി
കൊക്കോ: 100
കൊക്കോ ഉണക്ക: 370
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്താം.
ന്യൂറോ മെഡിക്കൽ ക്യാംപ്
തൊടുപുഴ∙ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ 8 മുതൽ 11 വരെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ന്യൂറോ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു.
ഈ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധന ഉണ്ടായിരിക്കും. സിടി, എംആർഐ സ്കാനിങ്, സർജറികൾ തുടങ്ങിയവയ്ക്ക് പ്രത്യേക ഇളവുകൾ ലഭിക്കുന്നതാണ്.
8281747633.
ഫുട്ബോൾ മത്സരം
തൊടുപുഴ ∙ തേവര എസ്എച്ച് കോളജ് അധ്യാപകനും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനുമായിരുന്ന ജയിംസ് വി.ജോർജിന്റെ സ്മരണാർഥം ഫ്യൂജി ഗംഗയും തൊടുപുഴ സോക്കർ സ്കൂളും ചേർന്ന് കോളജുകളിലെ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. 10 മുതൽ തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്.
എംഎ കോളജ് കോതമംഗലം, നിർമല കോളജ് മൂവാറ്റുപുഴ, മഹാരാജാസ് കോളജ് എറണാകുളം, എസ്എച്ച് തേവര, യുസി കോളജ് ആലുവ, ഗവ. കോളജ് മൂന്നാർ, എസ്ബി കോളജ് ചങ്ങനാശേരി, മുത്തൂറ്റ് എൻജിനീയറിങ് കോളജ് കോലഞ്ചേരി എന്നീ ടീമുകൾ പങ്കെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]