
തൊടുപുഴ ∙ തൊടുപുഴ മാർക്കറ്റ് റോഡിൽ തമിഴ് ചിത്രം ‘കൂലി’യിലെ ട്രെൻഡിങ് ഗാനമായ ‘മോണിക്ക’യ്ക്ക് ചുവടുവച്ച പെൺകുട്ടികളുടെ റീൽസാണ് ഇപ്പോൾ വൈറൽ. പെൺസംഘത്തിന്റെ എനർജറ്റിക് ഡാൻസ് റീൽ ഇൻസ്റ്റഗ്രാമിൽ കണ്ടത് 2 മില്യൻ (20 ലക്ഷം) ആളുകൾ. തൊടുപുഴ ചുങ്കംപള്ളി സ്വദേശികളായ റോസ്മേരി മാത്യു, അതുല്യ സ്റ്റീഫൻ, അഞ്ജന ബിജു, അമല അന്ന ബാബു, എ.എം.സോന മോൾ, ആൻ മരിയ ജിൻസ് എന്നീ നർത്തകിമാരാണ് ‘ചട്ടയും മുണ്ടും’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ശ്രദ്ധ നേടിയത്.
മാർഗംകളിയിൽനിന്ന് റീൽസിലേക്ക്
ചുങ്കം പള്ളി കെസിവൈഎൽ യുവജന സംഘത്തിലെ മാർഗംകളിക്കാരാണ് വിദ്യാർഥികളായ ഈ ആറംഗസംഘം.
മാർഗംകളിയിലൂടെ കൂട്ടുകാരായ ഇവർ 2023ൽ ആണ് ചട്ടയും മുണ്ടും എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നത്. അതിനു ശേഷമാണ് ട്രെൻഡിങ് ആകുന്ന പാട്ടുകൾക്കെല്ലാം റീൽസ് ചെയ്തു തുടങ്ങിയത്. കോസ്റ്റ്യൂം എല്ലാം ഒരുമിച്ച് തീരുമാനിക്കും.
വിഡിയോ എടുക്കുക സുഹൃത്തുക്കളുടെ സഹായത്തോടെയാണ്. മുൻപും ഒട്ടേറെ റീൽസ് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മോണിക്ക ഗാനമാണ് വൈറലായത്.
പാർട്ട്ടൈമായി സ്റ്റേജ് പരിപാടികളും
വിദ്യാർഥികളായതിനാൽ പോക്കറ്റ് മണിക്കായി റീൽസ് ചെയ്യുന്നതിനിടെ പാർട്ട്ടൈം ആയി സംഘം കല്യാണ സ്റ്റേജ് പരിപാടികൾക്കും പോകാറുണ്ട്.
വെൽകം ഡാൻസ്, ഫ്യൂഷ് ഡാൻസ് എന്നിവയ്ക്കായി ഒട്ടേറെ പേരാണ് ഇവരെ തേടിയെത്തുന്നത്. ഒരു പരിപാടിക്ക് ഒരാൾക്ക് ശരാശരി 1,500 രൂപ വരെ ലഭിക്കും. ഈ മാസം 31 ദിവസവും സംഘം ബുക്കിങ്ങിലാണ്.
ഡാൻസുമായി മുന്നോട്ട്
ആറു പേർക്കും ഡാൻസ് ഏറെ ഇഷ്ടമായതിനാൽ പഠനത്തോടൊപ്പം ഡാൻസും ഒരുമിച്ചു കൊണ്ടുപോകാനാണ് തീരുമാനം.
പത്ത്, പ്ലസ് ടു, ഡിഗ്രി എന്നീ തലങ്ങളിലുള്ള വിദ്യാർഥികൾ സംഘത്തിലുണ്ടെങ്കിലും പഠനത്തെ ഇവയൊന്നും ബാധിക്കാറില്ല. എല്ലാവരുടെയും സമയവും സൗകര്യം അനുസരിച്ച് കൂട്ടായ തീരുമാനത്തോടെയാണ് കണ്ടന്റുകൾ തയാറാക്കുന്നത്. ആറു പേരും ചേർന്നാൽ പരിശീലനത്തിന് വലിയ സമയം ആവശ്യമില്ല എന്നതാണ് ഇവരുടെ പ്രത്യേകത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]