
കരിമണ്ണൂർ∙ തൊമ്മൻകുത്ത് റോഡിനോട് ചേർന്ന് ഓട പണിയാൻ കുഴിയെടുത്തതിനെ തുടർന്ന് കടയുടെ തിണ്ണ ഇടിഞ്ഞ ഭാഗം ആഴ്ചകൾ കഴിഞ്ഞിട്ടും നന്നാക്കി നൽകിയില്ലെന്ന് പരാതി.
നെയ്യശ്ശേരി തോക്കുമ്പൻ റോഡരികിൽ തൊമ്മൻ കുത്ത് കവലയിലെ ഹോട്ടലിന്റെ തിണ്ണയാണ് ആഴ്ചകൾക്ക് മുൻപ് ഇടിഞ്ഞുവീണത്. ആഴ്ചകൾ പലത് കഴിഞ്ഞിട്ടും ഓടയുടെ പണി പൂർത്തിയാക്കുവാൻ കരാറുകാരന് സാധിക്കുന്നില്ല.
മുൻപ് ഈ ഭാഗത്ത് ഓട
പണിയായി കുഴിയെടുത്തിരുന്നു. അന്ന് തന്നെ കടയോടു ചേർത്ത് കുഴിയെടുക്കുന്നത് കെട്ടിടത്തിന് ഭീഷണിയാകുമെന്ന് ഉടമസ്ഥൻ പറഞ്ഞെങ്കിലും ഉടൻ ഓട
പണിയുമെന്നും പ്രശ്നം ഉണ്ടാകില്ലെന്നും കരാർ കമ്പനി ജീവനക്കാർ ഉറപ്പ് നൽകിയിരുന്നതായി കടയുടമ പറഞ്ഞു. എന്നാൽ ഓട
പണിയുന്നത് നീണ്ടുപോയി.
ഇതിനിടെ കാലവർഷം ശക്തമായതോടെ ഹോട്ടലിന്റെ മുൻവശവും സമീപത്തുളള മറ്റൊരു ബേക്കറിയുടെ സൈഡും മണൽ ചാക്ക് നിറച്ച് വച്ചിരിക്കുന്നത് ഇടിയുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പല തവണ അധികൃതരോട് പറഞ്ഞെങ്കിലും നടപടിയില്ല. എന്നാൽ മഴ മൂലമാണ് ഓടയുടെ പണി പൂർത്തീകരിക്കാൻ സാധിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]