
വേഗത്തെ കീഴടക്കിയെങ്കിലും വീട്ടമ്മയുടെ ജീവൻ പൊലിഞ്ഞു
രാജകുമാരി ∙ ഹൃദയാഘാതമുണ്ടായ വീട്ടമ്മയെ വിദഗ്ധചികിത്സയ്ക്കായി 100 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജകുമാരി കളരിക്കുന്നേൽ ജോണിയുടെ ഭാര്യ സിനി (46) ആണു മരിച്ചത്. കഴിഞ്ഞ ദിവസമാണു നെഞ്ചുവേദനയെത്തുടർന്നു സിനിയെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചു.
തുടർന്ന് സിനിയുമായി ആംബുലൻസ് രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. സമൂഹമാധ്യമങ്ങൾ വഴി വിവരങ്ങൾ കൈമാറിയതോടെ പ്രധാന ടൗണുകളിൽ ഉൾപ്പെടെ പൊലീസും പൊതുജനങ്ങളും ഡ്രൈവർമാരും ചേർന്ന് ആംബുലൻസിനു വഴിയൊരുക്കിയതിനാൽ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് ആശുപത്രിയിൽ എത്തി. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
മക്കൾ: ജോയൽ, ഹന്ന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]