
വിദ്യാർഥികളുടെ യാത്ര ഈറ്റപ്പാലത്തിലൂടെ; പുഴ കടക്കാൻ ഒരു പാലം നിർമിച്ചു നൽകാൻ പണമില്ലേ?
പാഠം 1, പാലം കടക്കുവോളം… ഈറ്റപ്പാലത്തിലൂടെ അപകടകരമായ രീതിയിൽ നല്ലതണ്ണി പുഴ കടന്ന് പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ചിക്കണംകുടി ഗവ എൽപി സ്കൂളിലേക്ക് പോകുന്ന ഇടുക്കി മാങ്കുളം കള്ളക്കുട്ടികുടിയിലെ വിദ്യാർഥികൾ. 2018 ലെ പ്രളയത്തിലാണ് ഈ കുടിയിലെ പാലം തകർന്നത്, തുടർന്ന് കുടിയിലേക്കുള്ള ഏക വഴി അടഞ്ഞതോടെ അന്ന് ഈ പ്രദേശം ഒറ്റപ്പെട്ടു.
യാത്ര ചെയ്യാൻ സുരക്ഷിതമായ ഒരു പാലം എന്നതാണ് കഴിഞ്ഞ 6 വർഷത്തെ ഇവരുടെ സ്വപ്നം.
കാലവർഷക്കാലത്ത് മറുകരയിലേക്ക് കടക്കാൻ വേറെ മാർഗം ഇല്ലാതെ വന്നതോടെയാണ് കുടിയിലുള്ളവർ ചേർന്ന് ഈറ്റപ്പാലം നിർമിച്ചത്. ഇരുകരകളിലെയും മരത്തിൽ വലിഞ്ഞു കെട്ടിയിരിക്കുന്ന കമ്പി വള്ളിയുടെ ബലത്തിൽ മാത്രം നിൽക്കുന്ന ഈ പാലം ശക്തമായ കാറ്റോ മഴയോ വന്നാൽ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്. ഈറ്റപ്പാലത്തിലൂടെ നല്ലതണ്ണി പുഴ കടന്ന് ചിക്കണംകുടി ഗവ എൽപി സ്കൂളിലേക്ക് പോകുന്ന ഇടുക്കി മാങ്കുളം കള്ളക്കുട്ടികുടിയിലെ വിദ്യാർഥികൾ.
ചിത്രം ∙ റെജു അർണോൾഡ് / മനോരമ
കാലവർഷം കനക്കുമ്പോൾ കുത്തിയൊലിച്ചൊഴുകുന്ന നല്ലതണ്ണി പുഴയ്ക്കു കുറുകെയുള്ള ഈ പാലം കടന്നു വേണം ഇവിടത്തെ കുട്ടികൾ സ്കൂളിൽ പോകാൻ. പുതിയ പാലം നിർമാണത്തിന് ഡീൻ കുര്യാക്കോസ് എംപി 20 ലക്ഷം അനുവദിച്ചിരുന്നു.
എന്നാൽ റീ ബിൽഡ് കേരളയിൽപെടുത്തി പാലവും റോഡും ഉടൻ നിർമിക്കും എന്ന കാരണം കാട്ടി ഫണ്ട് ചെലവഴിക്കാൻ നിർവഹണ ഏജൻസിയായ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകിയില്ല.
ഇവിടെ പാലവും റോഡും നിർമിക്കാനുള്ള ടെൻഡർ നടപടി പൂർത്തീകരിച്ചെങ്കിലും, നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു ഇപ്പോഴും തീരുമാനം ഒന്നുമായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]