
അവധി ദിനത്തിൽ ഇടുക്കിയിൽ അപകട പരമ്പര;19 പേർക്ക് പരുക്ക്
തൊടുപുഴ ∙ ജില്ലയിൽ 4 വ്യത്യസ്ത വാഹനാപകടങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും വിനോദസഞ്ചാരികളും ഉൾപ്പെടെ 19 പേർക്കു പരുക്ക്.
അപകടത്തിൽപെട്ടതിൽ മൂന്നെണ്ണം വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ്. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയ വാഹനങ്ങളും അപകടത്തിൽപെട്ടവയിലുണ്ട്.
ജില്ലയിലെ റോഡുകളിൽ ഡ്രൈവിങ് പരിചയമില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. കല്ലാർകുട്ടി അണക്കെട്ടിന് സമീപം മറിഞ്ഞ, ഫോറസ്റ്റ് ഓഫിസർ
പി.എൻ.മണി സഞ്ചരിച്ചിരുന്ന കാർ.
കല്ലാർകുട്ടി∙ അണക്കെട്ടിനു സമീപം കാർ മറിഞ്ഞ് പെരിഞ്ചാൻകുട്ടി ഫോറസ്റ്റ് സെക്ഷൻ ഓഫിസിലെ ഫോറസ്റ്റർ പി.എൻ.മണിക്ക് (53) പരുക്കേറ്റു.
പെരിഞ്ചാൻകുട്ടിയിൽ നിന്ന് പെട്ടിമുടിയിലെ വീട്ടിലേക്കു പോകും വഴി ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിൽ മുതിരപ്പുഴയാറ്റിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
മാങ്കുളം ∙ കോഴിയിളക്കുടിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തിൽപെട്ട് 8 പേർക്കു പരുക്കേറ്റു. തൃശൂർ മാള അഷ്ടമിച്ചിറ സ്വദേശികളായ 17 പേരാണ് മൂന്നാർ ആനക്കുളം മേഖലയിൽ വിനോദസഞ്ചാരത്തിന് എത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. പ്രദേശത്തു നിന്നുള്ള 2 ജീപ്പുകളിൽ കോഴിയിളക്കുടിക്കു പോകും വഴി ഒരു ജീപ്പ് അപകടത്തിൽപെടുകയായിരുന്നു.
പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ബൈസൺവാലി ടീ കമ്പനിക്ക് സമീപം വ്യാഴാഴ്ച അപകടത്തിൽപെട്ട
വിനോദ സഞ്ചാരികളുടെ വാഹനം.
മച്ചിപ്ലാവ് ∙ സെന്റ് ഫ്രാൻസിസ് അസീസി പള്ളിക്കു സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് 4 പേർക്കു പരുക്ക്. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
മൂന്നാർ സന്ദർശനത്തിനു ശേഷം ലക്ഷ്മി, വിരിപാറ, കൊരങ്ങാട്ടി വഴി അടിമാലി – കുമളി ദേശീയപാതയിൽ മച്ചിപ്ലാവിലേക്ക് എത്തുന്നതിനു മുൻപാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാങ്കുളം കോഴിയിളക്കുടിക്കു സമീപം മറിഞ്ഞ ജീപ്പ്.
ബൈസൺവാലി ∙ ടീ കമ്പനിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 6 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.
വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് ചെന്നൈയിൽ നിന്നു മൂന്നാറിലേക്ക് പോകുകയായിരുന്ന 11 അംഗ സംഘം സഞ്ചരിച്ച മിനി ബസ് ടീ കമ്പനിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ മറിഞ്ഞത്. പരുക്കേറ്റവരെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]