
പാമ്പനാർ അപകടം: സൂപ്പർ ഫാസ്റ്റ് വന്നത് അമിതവേഗത്തിൽ; ദൃക്സാക്ഷികൾ പറയുന്നു– വിഡിയോ
പാമ്പനാർ ∙ അമിതവേഗത്തിൽ വളവു തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു.
പാമ്പനാർ മാറാട്ടുകുളം സ്റ്റാൻസിലാവോസ് (69) ആണു മരിച്ചത്. ബുധൻ രാവിലെ 9.20നാണു സംഭവം. കരാറുകാരനായ ഇയാൾ പ്രഭാതഭക്ഷണം കഴിച്ച ശേഷം, നിർമാണസ്ഥലത്തേക്കു നടന്നുപോകുന്നതിനിടെ ബസിടിക്കുകയായിരുന്നു. വീട്ടിൽനിന്ന് 200 മീറ്റർ മാത്രം അകലെയാണ് അപകടം. അപകടത്തിനിടയാക്കിയ ബസ്, പാതയോരത്തു കിടന്ന പിക്കപ് വാൻ ഇടിച്ചിട്ട ശേഷമാണു നിന്നത്.
പിക്കപ് വാനിൽ ഇടിച്ചതിനാൽ ബസ് കൊക്കയിലേക്കു മറിഞ്ഞില്ല.ഡ്രൈവിങ് സീറ്റിലെ വാതിൽ തുറന്നുപോയത് അടയ്ക്കാൻ ശ്രമിച്ചപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണു ബസ് ഡ്രൈവറുടെ മൊഴി. കുമളിയിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ബസ്.
സ്റ്റാൻസിലാവോസിന്റെ സംസ്കാരം 4ന് തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: ബ്രിജിത്ത.
മക്കൾ: സാബു, മെറീന. ദൃക്സാക്ഷികൾ പറയുന്നു: ബസ് വന്നത് അമിതവേഗത്തിൽ
പീരുമേട് ∙ പാമ്പനാറ്റിൽ റോഡരികിലൂടെ നടന്നയാളുടെ ജീവൻ കവർന്നത് ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമെന്നു പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ച സ്റ്റാൻസിലാവോസ് ബസ് വരുന്നതു കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ബസ് അമിതവേഗത്തിലായിരുന്നെന്നാണു ദൃക്സാക്ഷികളുടെ മൊഴി.
സമയക്രമത്തിൽ അതിവേഗം
∙ കുമളി – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് അപകടകരമായ വേഗത്തിലായിരുന്നുവെന്നു രേഖകൾ തെളിയിക്കുന്നു. 8.45ന് ആണു കുമളിയിൽ നിന്നു പുറപ്പെട്ടത്.
27 കിലോമീറ്റർ പിന്നിട്ട് പാമ്പനാറ്റിൽ അപകടസ്ഥലത്തെത്തുമ്പോൾ സമയം 9.21. മുണ്ടക്കയത്ത് എത്തേണ്ട
സമയം 10.35 ആണെന്നു കെഎസ്ആർടിസി സമയക്രമത്തിൽ പറയുന്നു. ബസ് ഇതേ വേഗത്തിൽ പോയിരുന്നെങ്കിൽ 10.20നു മുണ്ടക്കയത്ത് എത്തിയേനേ.
അതായത് 15 മിനിറ്റ് മുൻപ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]