വണ്ണപ്പുറം ∙ ഹൈറേഞ്ച് ജംക്ഷനിൽ കെഎസ്ഇബിയുടെ പോസ്റ്റ് തടസ്സം, ഗതാഗതക്കുരുക്കിൽ ഞെരുങ്ങി വണ്ണപ്പുറം ടൗൺ. വൈദ്യുതത്തൂൺ ആണ് പ്രധാന കാരണമെന്ന് ഡ്രൈവർമാർ പറയുന്നു.
ഗതാഗത ഉപദേശക സമിതിയുടെ നിർദേശങ്ങൾ ശരിയായി നടപ്പാക്കാത്തതാണ് കുരുക്കിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. മാസങ്ങളായിട്ടും തീരുമാനങ്ങൾ ഒന്നും നടപ്പാക്കിയിട്ടില്ല.
വണ്ണപ്പുറം പഞ്ചായത്തും കാളിയാർ പൊലീസും ഗതാഗത വകുപ്പും സംയുക്തമായി നടപ്പാക്കണമെന്നാണ് ഉപദേശക സമിതിയിലെ തീരുമാനം.
ഹൈറേഞ്ച് ജംക്ഷനിൽ ക്യാമറ ഇല്ലാത്തതും പ്രശ്നമാണ്. കൂടാതെ ഈ മേഖലയിൽ സൂചനാ ബോർഡുകൾ ഒന്നും നിലവിലില്ല.
ആദ്യ കാലങ്ങളിൽ രാവിലെ 8 മണി മുതൽ 11 മണി വരെ ഹോം ഗാർഡുകൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ മാസങ്ങളായിട്ട് ഹോം ഗാർഡുകൾ ഇല്ല. അതേസമയം, കാളിയാർ പൊലീസും വണ്ണപ്പുറം പഞ്ചായത്തും ചേർന്ന് ബസ് സ്റ്റോപ് ആയി തീരുമാനിച്ച സ്ഥലങ്ങളിൽ നിന്ന് മാറ്റിയാണ് സ്വകാര്യ ബസുകൾ ഇപ്പോൾ നിർത്തുന്നതെന്നു പരാതിയുണ്ട്.
അധികാരികൾ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. 7 MINUTES AGO 9 MINUTES AGO 11 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

