തൊടുപുഴ ∙ സിവിൽ സ്റ്റേഷന് സമീപം വാർഡ് 6ൽ പ്രവർത്തിക്കുന്ന ലോഡ്ജിലെ താമസക്കാർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗവും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും ആരോഗ്യ ശുചിത്വ പരിശോധന ഊർജിതമാക്കി. ലോഡ്ജിലെ 6 പേർ ഉൾപ്പെടെ ആകെ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഞ്ഞപ്പിത്തത്തിന്റെ ഉറവിടം ലോഡ്ജിലെ കിണർ വെള്ളമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ലോഡ്ജ് അടച്ചിടാൻ നിർദേശം നൽകി.
അടിയന്തരമായി ക്ലോറിനേഷൻ നടത്തി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.
ജോബിൻ ജി.ജോസഫിന്റെ നേതൃത്വത്തിൽ ടീം സ്ഥലം സന്ദർശിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. തൊടുപുഴ ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി.
കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലുള്ള കിണറുകൾ സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
മലിനജലം അലക്ഷ്യമായി പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. മലിനമായ ആഹാരവും വെള്ളവും വഴി പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്.
ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

