അടിമാലി ∙ കാട്ടുപന്നിശല്യം രൂക്ഷമായതിനാൽ ഹൈറേഞ്ചിൽ കർഷകർ ചേനക്കൃഷി കുറച്ചു. ഇതോടെ ഓണക്കാലത്ത് ചേന വില ഉയരുകയാണ്.
കിലോഗ്രാമിന് 50 രൂപയിൽ കൂടുതലാണ് ഇപ്പോൾ ചേനയുടെ വില. ദൗർലഭ്യം രൂക്ഷമായതോടെ ഹൈറേഞ്ചിൽ നാടൻ ചേന ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ ഹൈറേഞ്ചിലെ കർഷക വിപണികളിൽ ചേനയുടെ വരവ് കുറഞ്ഞത് ഇതു ശരിവയ്ക്കുകയാണ്.
കഴിഞ്ഞ 2 വർഷമായി പല വിപണികളിലും ചേന എത്താറില്ല. ഹൈറേഞ്ചിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായത് തന്നാണ്ട് കൃഷികളിൽ നിന്ന് കർഷകർ പിന്തിരിയാൻ കാരണമായിട്ടുണ്ട്.
വനമേഖലയോടു ചേർന്നുള്ള കാർഷിക മേഖലകളിലും ഉന്നതികളിലും കാട്ടാന, കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.
സർക്കാരും കൃഷി വകുപ്പും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ തന്നാണ്ടു വിളകളായ കപ്പ, ചേന, ചേമ്പ്, നേന്ത്രവാഴ തുടങ്ങിയ കൃഷികൾ ഹൈറേഞ്ചിൽ നിന്ന് പടിയിറങ്ങാൻ അധികകാലം വേണ്ടിവരില്ലെന്നു കർഷകർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]