തങ്കമണി ∙ മെറ്റലുമായി വന്ന ടോറസ് ലോറി റോഡിന്റെ കോൺക്രീറ്റ് കെട്ട് ഇടിഞ്ഞ് കൊക്കയിലേക്കു മറിഞ്ഞ് 2 പേർക്ക് പരുക്ക്. വാഹന ഉടമ തങ്കമണി കടലുംപാറയിൽ ജയ്മോൻ, ഡ്രൈവർ പാണ്ടിപ്പാറ സ്വദേശി ജോയ് എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരെയും കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുകൂട്ടിയിൽ പ്രവർത്തിക്കുന്ന ക്രഷറിൽനിന്നു മെറ്റൽ കയറ്റി വരികയായിരുന്നു ലോറി.
പ്രകാശ് – കോട്ടയം കാനം – തടിയമ്പാട് റൂട്ടിൽ കോട്ടയം കാനത്തിനു സമീപം ഇന്നലെ മൂന്നിനായിരുന്നു അപകടം. തടി കയറ്റുകയായിരുന്ന ഗുഡ്സ് ജീപ്പിനെ മറികടക്കുന്നതിനിടയിൽ റോഡിന്റെ കോൺക്രീറ്റ് കെട്ട് ഇടിഞ്ഞു വീഴുകയായിരുന്നു.
തലകീഴായി മറിഞ്ഞ ലോറിയിൽനിന്നു ഡ്രൈവറും വാഹന ഉടമയും തെറിച്ചുവീണു. റോഡിന്റെ അരിക് ഏതാനും മാസം മുൻപാണ് കോൺക്രീറ്റ് ചെയ്തത്.
മഴയിൽ റോഡിനുണ്ടായ ബലക്ഷയമാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]