
രാജാക്കാട്∙ ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ചാെക്രമുടി കുടി ഭാഗത്ത് വീണ്ടും വാഹനാപകടം. തമിഴ്നാട് ചെന്നൈയിൽനിന്നു മൂന്നാർ സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ കാറാണ് ഇന്നലെ രാവിലെ 10.30ന് ഇവിടെ അപകടത്തിൽപെട്ടത്.
4 പേരാണ് കാറിലുണ്ടായിരുന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട കാർ 200 മീറ്ററോളം താഴെ കാെക്കയിൽ പതിച്ചു.
കാർ മറിയാത്തതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. നിസ്സാര പരുക്കുകളേറ്റ കാർ യാത്രികരെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
കഴിഞ്ഞ 19നാണ് ഇതിന് മുൻപ് ഇവിടെ വാഹനാപകടമുണ്ടായത്.
2022ൽ ഇൗ റോഡിന്റെ നിർമാണം പൂർത്തിയാക്കിയ ശേഷം ഇതുവരെ നാൽപതിലധികം അപകടങ്ങളാണ് ഇൗ റോഡിലുണ്ടായത്. വിവിധ അപകടങ്ങളിലായി 11 പേരാണ് മരിച്ചത്. കുത്തിറക്കവും കാെടുംവളവുകളും നിറഞ്ഞ ഗ്യാപ് മുതൽ കാക്കാകട
വരെയുള്ള 7 കിലോമീറ്റർ ഭാഗത്താണ് കൂടുതൽ അപകടങ്ങളും സംഭവിച്ചത്.
കുത്തിറക്കത്തിൽ തുടർച്ചയായി ബ്രേക്ക് പ്രയോഗിക്കുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. വഴി പരിചയമില്ലാതെ ഡ്രൈവർമാർ ഗിയർ ഡൗൺ ചെയ്യാതെ ഇറക്കം ഇറങ്ങുന്നതും അപകട
സാധ്യത വർധിപ്പിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]