
ഇടുക്കി ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട്ടപ്പന കമ്പോളം
ഏലം: 2425-2625
കുരുമുളക്: 662
കാപ്പിക്കുരു(റോബസ്റ്റ): 190
കാപ്പി പരിപ്പ്(റോബസ്റ്റ): 375
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 230, ചുക്ക്: 260
ഗ്രാമ്പൂ: 760, ജാതിക്ക: 265
ജാതിപത്രി: 1350-1750
കൊക്കോ വില
അടിമാലി
കൊക്കോ: 100
കൊക്കോ ഉണക്ക: 340
മുരിക്കാശേരി
കൊക്കോ: 140
കൊക്കോ (ഉണക്ക): 360
കൂൺഗ്രാമം പദ്ധതി
തൊടുപുഴ∙ സംസ്ഥാന ഹോർട്ടി കൾചർ മിഷന്റെ കൂൺഗ്രാമം പദ്ധതി തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയിൽ വരുന്ന തൊടുപുഴ നഗരസഭ, കരിങ്കുന്നം, മണക്കാട്, ഇടവെട്ടി, കുമാരമംഗലം, മുട്ടം, പുറപ്പുഴ പഞ്ചായത്തുകളിൽ കൃഷിവകുപ്പ് നടപ്പാക്കുന്നു. ഈ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. 72 ചെറുകിട കൂൺ ഉൽപാദന യൂണിറ്റ്, 7 കൂൺ കംപോസ്റ്റ് യൂണിറ്റ്, 2 കൂൺ സംരക്ഷണ യൂണിറ്റ് എന്നിവ പദ്ധതിയിൽ ഉൾപ്പെടും. 40–50 ശതമാനം വരെ ധനസഹായം ലഭ്യമാകും. താൽപര്യമുള്ള കർഷകർ അതത് കൃഷിഭവനുകളിൽ 10നു മുൻപ് അപേക്ഷ സമർപ്പിക്കണം.
ജോലി ഒഴിവ്
തൊടുപുഴ ∙ ഡോ. എ.പി.ജെ.അബ്ദുൽ കലാം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി ജൂനിയർ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 3ന് ഹയർസെക്കൻഡറി ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം.
സ്പോട്ട് അഡ്മിഷൻ
നെടുങ്കണ്ടം∙ ബിഎഡ് കോളജിൽ വിവിധ വിഷയങ്ങളിൽ സ്പോട്ട് അഡ്മിഷൻ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 4ന് 10ന് കോളജിൽ എത്തണം. ഒഴിവുകൾ: മാത്തമാറ്റിക്സ് -(മുസ്ലിം, വിശ്വകർമ, ഇഡബ്ല്യുഎസ്) ഫിസിക്കൽ സയൻസ്- (ജനറൽ, ഈഴവ, എസ്ഇ, ഒഇസി). നാച്വറൽ സയൻസ്- (ജനറൽ,മുസ്ലിം, ഇഡബ്ല്യുഎസ്). 8129419465, 9446426562.
ജോലി ഒഴിവ്
കുമളി∙ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രിയദർശിനി ബഡ്സ് സ്കൂളിൽ ഡ്രൈവർ തസ്തിക ഒഴിവിലേക്ക് 28നും 56നും മധ്യേ പ്രായമുള്ള 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള, ഹെവി ലൈസൻസ് ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ തയാറാക്കിയ അപേക്ഷ ലൈസൻസിന്റെ പകർപ്പ് സഹിതം 8ന് 3ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.
കുമളി∙ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 2ന് സ്കൂൾ ഓഫിസിൽ നടക്കും.
സീറ്റൊഴിവ്
കുമളി∙ സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സിപിഎഎസ്) കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ കുമളിയിൽ (കുമളി ബിഎഡ് കോളജ്) ബിഎഡ് അഡ്മിഷനിലേക്കു മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ സീറ്റ് ഒഴിവുണ്ട്. 4ന് 10ന് കോളജിൽ ഹാജരാകണം. 9446288278, 8606788278.