
ജീവനൊടുക്കിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് റിപ്പോർട്ട്; യുവാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉപ്പുതറ (ഇടുക്കി) ∙ ജീവനൊടുക്കിയ പതിനാലുകാരി പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞതിനെ തുടർന്നു യുവാവ് അറസ്റ്റിൽ. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ലോൺട്രി മാട്ടുപ്പെട്ടി ലയത്തിൽ കൈലാസത്തിൽ നിഖിൽ നിക്സൻ (18) ആണു പിടിയിലായത്. മേയ് 24ന് ആണു പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരുന്നത്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ പോക്സോ വകുപ്പു കൂടി ചേർത്ത് അന്വേഷണം ആരംഭിച്ചു. നിഖിലിനെ ഉപ്പുതറ എസ്എച്ച്ഒ ജോയി മാത്യുവിന്റെ നേതൃത്വത്തിൽ 14 മണിക്കൂർ ചോദ്യം ചെയ്തതോടെയാണു കുറ്റം സമ്മതിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.