
ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഭാര്യ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയതിനെ തുടർന്നു പൊള്ളലേറ്റു ചികിത്സയിൽ കഴിയവേ യുവതി മരിച്ചു. മാങ്കുളം താളുങ്കണ്ടം പുത്തൻപുരയ്ക്കൽ വീട്ടിൽ മിനി (39) ആണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കു മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ ഇവരുടെ ഭർത്താവ് രഘു തങ്കച്ചൻ (42) ദേവികുളം ജയിലിൽ റിമാൻഡിലാണ്.മദ്യലഹരിയിലെത്തിയ രഘു വെള്ളിയാഴ്ച രാത്രിയാണു മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. നാട്ടുകാരാണു തീയണച്ച ശേഷം ആശുപത്രിയിലെത്തിച്ചത്. 90% പൊള്ളലേറ്റിരുന്നു. ദമ്പതികൾക്കു മക്കളില്ല.