
ചന്ദനമരങ്ങൾ മുറിച്ചിട്ട് ഇലകൾ തിന്നും; പോത്തിനറിയാമോ ചന്ദനത്തിന്റെ വില?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറയൂർ ∙ മറയൂർ ചന്ദനക്കാടുകളിൽ അടിക്കാട് വർഷംതോറും വെട്ടിത്തെളിക്കുന്നതിനാൽ കാട്ടുപോത്തുകൾക്കു തീറ്റ ഇല്ലാതായതോടെ ചന്ദനമരങ്ങൾ മുറിച്ചിട്ട് ഇലകൾ തിന്നുന്നത് പതിവാകുന്നു. മൂന്നു മാസത്തിനിടെ നാച്ചിവയൽ ചന്ദന റിസർവിൽ നൂറുകണക്കിന് മരങ്ങളാണ് ഇത്തരത്തിൽ നിലംപൊത്തിയത്. കാട്ടുപോത്തുകൾ മറിച്ചിടുന്നതിൽ അധികവും പാതിവിളവായ കോടികൾ വിലമതിക്കുന്ന ചന്ദന മരങ്ങളാണ്.ഗുണമേന്മയിൽ ഒന്നാം പന്തിയിൽ നിൽക്കുന്ന ചന്ദനക്കാടുകളിൽ ഒന്നാണ് മറയൂരിലെ ചന്ദനം.
മറയൂർ ചന്ദനക്കാടുകളിൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങൾ ഉള്ളത് നാച്ചിവയൽ ചന്ദന റിസർവിലാണ്. ഇവിടെ കാട്ടുപോത്തുകളും പുള്ളിമാൻകൂട്ടവും ഉൾപ്പെടെ ഒട്ടേറെ വന്യമൃഗങ്ങളാണുള്ളത്. മുൻപ് വന്യമൃഗങ്ങൾക്കുള്ള തീറ്റ വനത്തിൽ ഉണ്ടായിരുന്നു. എന്നാൽ സോഷ്യൽ ഫോറസ്ട്രി മുഖേന വർഷംതോറും അടിക്കാട് വെട്ടിത്തെളിക്കുന്നതോടെ ചെടികൾ വളരാത്തതിനാൽ തീറ്റ കുറവായ സാഹചര്യത്തിലാണ് മരങ്ങൾ കൊമ്പുകൊണ്ടു മുറിച്ചിട്ട് ഇല തിന്നുന്നതെന്നു വനംവകുപ്പ് അധികൃതർ പറയുന്നു.
മാത്രമല്ല കൊതുക് കടിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥ മൂലം കാട്ടുപോത്തുകൾ ദേഹം മരത്തിൽ ഉരയ്ക്കുമ്പോഴും ഉണങ്ങിനിൽക്കുന്ന മരങ്ങൾ വീഴുന്നതു പതിവാണ്. സമീപമുള്ള കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപോത്തുകൾ വ്യാപക നാശം വിതയ്ക്കുന്നത് കർഷകർക്ക് ദുരിതമായി മാറിയിരിക്കുകയാണ്.