മൂന്നാർ ∙ നടപ്പാതകൾ കയ്യേറി കടകൾ സ്ഥാപിച്ചതും സാധനങ്ങൾ സൂക്ഷിക്കുന്നതും കാരണം മൂന്നാർ ടൗണിലെ പച്ചക്കറിച്ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് നടക്കാൻ കഴിയുന്നില്ലെന്ന് പരാതി. ചന്തയിലെ പഴക്കടകൾ മുതൽ ഗോഡൗൺ വരെയുള്ള 200 മീറ്റർ ഭാഗത്തും മെയിൽ മാർക്കറ്റിനുള്ളിലുമാണ് നടപ്പാതകൾ കയ്യേറി കച്ചവടം നടത്തുന്നത്.
കണ്ണൻദേവൻ കമ്പനിയുടെ ഉടമസ്ഥതയിലാണ് ചന്തയും പരിസരങ്ങളും.
ചന്തയുടെ ഇരുവശങ്ങളിലും കടകളും നടുക്ക് സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് സഞ്ചരിക്കുന്നതിനുള്ള നടപ്പാതയുമായാണ് കമ്പനി സ്ഥലം വിട്ടുനൽകിയിരിക്കുന്നത്. എന്നാൽ ഇരുവശങ്ങളിലുമുള്ള കച്ചവടക്കാർ താൽക്കാലിക സംവിധാനങ്ങൾ ഉപയോഗിച്ച് നടപ്പാതകളിലേക്ക് കച്ചവടം വിപുലീകരിച്ചതോടെയാണ് നടപ്പാത ഇല്ലാതായിരിക്കുന്നത്.
ഇതു കൂടാതെയാണ് മെയിൽ മാർക്കറ്റിലെ നടപ്പാതകളിൽ കച്ചവടക്കാർ തങ്ങളുടെ കടകളിലെ സ്റ്റോക്കുകളും സൂക്ഷിക്കുന്നത്.
എസ്റ്റേറ്റിലെ അവധി ദിനങ്ങളിലും, വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലും ചന്തയ്ക്കുള്ളിൽ ആളുകൾക്കു നടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
കാൽനടയാത്ര തടസ്സപ്പെടുത്തുന്ന താൽക്കാലിക സംവിധാനങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും, ചന്തയിലെ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷനും പരാതി നൽകിയതിനെ തുടർന്ന് മൂന്നു വർഷം മുൻപ് പഞ്ചായത്തും കമ്പനിയും സംയുക്തമായി താൽക്കാലിക സംവിധാനങ്ങൾ പൊളിച്ചുനീക്കിയിരുന്നു. എന്നാൽ പിന്നീട് കച്ചവടക്കാർ നടപ്പാതകൾ വീണ്ടും കയ്യേറി കച്ചവടം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

