ഉപ്പുതറ ∙ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിച്ച് ഉപ്പുതറ പഞ്ചായത്ത് ലോൺട്രി വാർഡിലേക്ക് മത്സരിച്ച ഡിഎംകെ സ്ഥാനാർഥി ജബക്കനി. പ്രചാരണ സമയത്ത് നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് ജയിച്ചെത്തിയാൽ റോഡ് നിർമിച്ചു നൽകാമെന്ന് ജബക്കനി വാഗ്ദാനം ചെയ്തത്.
ലോൺട്രിയിലെ ആരാധനാലയത്തിലേക്കുള്ള റോഡ് നിർമിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം.
13-ാം വാർഡിലേക്ക് മൂന്നു പേരാണ് മത്സരിച്ചത്. ഇടതു – വലതു മുന്നണികൾക്കൊപ്പം ശക്തമായ മത്സരമാണ് ജബക്കനി കാഴ്ചവച്ചത്.
മത്സരത്തിൽ ജബക്കനി 200 വോട്ട് നേടുകയും ചെയ്തു. 316 വോട്ടു നേടിയ യുഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്.
രണ്ടാമതെത്തിയ എൽഡിഎഫ് സ്ഥാനാർഥിയും ജബക്കനിയും തമ്മിൽ 20 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.
മത്സരത്തിൽ തോറ്റെങ്കിലും നാട്ടുകാർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ ജബക്കനി തയാറായി. സ്വന്തം ചെലവിലാണ് വാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ റോഡ് നിർമിച്ചത്.
മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ എത്തിച്ചായിരുന്നു നിർമാണം. മറ്റ് സംഘടനകളുടെയോ വ്യക്തികളുടെയോ സഹായമില്ലാതെയാണ് പണികൾ പൂർത്തിയാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

